ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നത് ആരാണ്?Aപ്രധാനമന്ത്രിBരാഷ്ട്രപതിCഉപരാഷ്ട്രപതിDലോക്സഭാ സ്പീക്കർAnswer: B. രാഷ്ട്രപതി Read Explanation: ഒരു ബില്ലിനെ സംബന്ധിച്ച് ലോക്‌സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത് -രാഷ്ട്രപതിസംയുക്ത സമ്മേളനം പ്രതിപാദിക്കുന്ന ആർട്ടിക്കിൾ -108ഈ സംയുക്ത സമ്മേളനത്തിന് ലോക്സഭാ സ്പീക്കറാണ് അധ്യക്ഷത വഹിക്കുന്നത്. സ്പീക്കറുടെ അഭാവത്തിൽ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറും, അദ്ദേഹത്തിന്റെ അഭാവത്തിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാനുമാണ് അധ്യക്ഷത വഹിക്കുക. മേൽപ്പറഞ്ഞവരിൽ ആരെങ്കിലും ലഭ്യമല്ലെങ്കിൽ, ഇരുസഭകളുടെയും സമവായത്തിലൂടെ ഏതെങ്കിലും പാർലമെൻ്റ് അംഗത്തിന് (എംപി) സിറ്റിംഗിൽ അധ്യക്ഷനാകാം.ഒരു ജോയിൻ്റ് സിറ്റിംഗ് രൂപീകരിക്കുന്നതിനുള്ള കോറം: സഭയിലെ ആകെ അംഗങ്ങളുടെ 1/10. Read more in App