Aഒന്നാം ലോകമഹായുദ്ധം.
Bസൂയസ് കനാൽ തുറന്നതോടുകൂടി.
Cകിഴക്കൻ ഇന്ത്യാ കമ്പനിയുടെ രൂപീകരണം.
Dഇന്ത്യൻ സ്വാതന്ത്ര്യം.
Answer:
B. സൂയസ് കനാൽ തുറന്നതോടുകൂടി.
Read Explanation:
വിദേശവ്യാപാരം (Foreign Trade)
കോളനി ഭരണകൂടം ഉൽപാദനം, വ്യാപാരം, തീരുവ എന്നീ മേഖലകളിൽ നടപ്പാക്കിയ നയങ്ങൾ ഇന്ത്യയുടെ വിദേശവ്യാപാരത്തിന്റെ ഘടനയേയും, ഘടകങ്ങളേയും, അളവിനേയും പ്രതികൂലമായി ബാധിച്ചു.
അസംസ്കൃത പട്ട്, പരുത്തി, കമ്പിളി, പഞ്ചസാര, നീലം, ചണം തുടങ്ങിയ പ്രാഥമിക വസ്‌തുക്കൾ കയറ്റുമതി ചെയ്യുകയും ബ്രിട്ടനിലെ ഫാക്ടറികളിൽ നിർമ്മിച്ച ലഘു യന്ത്രങ്ങൾ പോലുള്ള മൂലധനവസ്‌തുക്കൾ, കൂടാതെ പൂർണ്ണ ഉപഭോഗ വസ്‌തുക്കളായ പരുത്തി, പട്ട്, കമ്പിളി വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യമാറി.
നിക്ഷിപ്തലക്ഷ്യങ്ങളോടെ ഇന്ത്യയുടെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും മേൽ കുത്തകാധിപത്യം ബ്രിട്ടൺ നിലനിർത്തി. ഇതിൻ്റെ ഫലമായി ഇന്ത്യയുടെ വിദേശവ്യാപാരത്തിൻ്റെ പകുതിയിലധികവും ബ്രിട്ടനു മായും ശേഷിക്കുന്ന ഭാഗം ചൈന, സിലോൺ (ശ്രീലങ്ക), പേർഷ്യ (ഇറാൻ) പോലുള്ള രാജ്യങ്ങളുമായും നടത്താൻ നിർബന്ധിതമായി.
ഇന്ത്യൻ വിദേശവ്യാപാരത്തിന്മേലുള്ള നിയന്ത്രണം ബ്രിട്ടൻ കൂടുതൽ കർശനമാക്കിയത് സൂയസ് കനാൽ തുറന്നതോടുകൂടിയാണ്.
ബ്രിട്ടീഷ് ഭരണകാലത്തെ വിദേശവ്യാപാരത്തിൻ് പ്രത്യേക ലക്ഷ്യം ഉയർന്ന കയറ്റുമതി മിച്ചം സൃഷ്‌ടിക്കുക
വ്യാപാരമിച്ചം ഇന്ത്യയിലേയ്ക്കുള്ള സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഒഴുക്ക് വർദ്ധിപ്പിച്ചില്ല എന്നു മാത്രമല്ല ഇവ ബ്രിട്ടീഷുകാരുടെ ഭരണ, യുദ്ധചെലവുകൾക്കും ഒപ്പം വിവിധ സേവനങ്ങളുടെ ഇറക്കുമതി ചെലവിനായി വിനിയോഗിക്കുകയും ചെയ്‌തു. ഇതെല്ലാം ബ്രിട്ടനിലേക്കുള്ള ഇന്ത്യൻ സമ്പത്തിന്റെ ഒഴുക്ക് സുഗമമാക്കി.