“എന്റെ രണ്ട് സന്ദർശനങ്ങൾ ബംഗാൾ ഈജിപ്‌തിനേക്കാൾ സമ്പന്നമാണെന്ന വസ്‌തുതയെ അരക്കിട്ടുറപ്പിച്ചു. ബംഗാളിൽ നിന്ന് പരുത്തി, പട്ട്, അരി, പഞ്ചസാര, വെണ്ണ എന്നിവ ധാരാളമായി കയറ്റുമതി ചെയ്തിരുന്നു. ഗോതമ്പ്, പച്ചക്കറികൾ, ധാന്യങ്ങൾ, താറാവ്, കോഴി, വാത്ത തുടങ്ങിയവയെ സ്വന്തം ആവശ്യങ്ങൾക്കായി ധാരാളമായി ഉൽപ്പാദിപ്പിച്ചു. ചെമ്മരിയാടുകളും പന്നികളും സുലഭമായിരുന്നു. എല്ലാതരം മത്സ്യങ്ങളും സമൃദ്ധമായിരുന്നു. ജലസേചനത്തിലും സഞ്ചാരത്തിനുമായി ഗംഗയിൽ നിന്നും നിരവധി കനാലുകൾ, അളവറ്റ അധ്വാനമുപയോഗിച്ച് രാജ്‌മഹൽ മുതൽ സമുദ്രതീരം വരെ മുൻകാലങ്ങളിൽ നിർമ്മിച്ചിട്ടുണ്ടായിരുന്നു." - 17-ാം നൂറ്റാണ്ടിലെ ബംഗാളിനെ ഇപ്രകാരം വിശേഷിപ്പിച്ചത്.