App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സമുദ്രത്തിന്റെ ആധിപത്യത്തിന് വേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ പാശ്ചാത്യരാജ്യം ഏതായിരുന്നു ?

Aബ്രിട്ടൺ

Bഫ്രാൻസ്

Cഹോളണ്ട് (ഡച്ചുകാർ)

Dപോർച്ചുഗൽ

Answer:

D. പോർച്ചുഗൽ

Read Explanation:

കാർട്ടസ് വ്യവസ്ഥ

  • ഇന്ത്യൻ സമുദ്രത്തിലൂടെ യാത്ര ചെയ്യുന്നതിന് മറ്റ് യൂറോപ്യൻ ശക്തികളുടെ കപ്പലുകൾക്ക് പോർച്ചുഗീസുകാർ ഏർപ്പെടുത്തിയ നികുതിയാണ് കാർട്ടസ്

പോർച്ചുഗീസുകാർ ഇന്ത്യയിൽ 

  • പോർച്ചുഗീസ് ഈസ്റ്റ് ഇന്ത്യാ കമ്പനി  സ്ഥാപിതമായത് : 1628
  • ഇന്ത്യയിൽ ആദ്യമായി കച്ചവട ബന്ധം സ്ഥാപിച്ച കത്തോലിക്കൻ മതവിഭാഗക്കാർ : പോർച്ചുഗീസുകാർ
  • പോർച്ചുഗീസുകാർക്ക് മുമ്പ് കേരളവുമായി വ്യാപാരം നടത്തിയിരുന്ന വിദേശികൾ : അറബികൾ, ചൈനക്കാർ
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ യൂറോപ്യന്മാർ 
  • ഇന്ത്യയിൽ പോർച്ചുഗീസ് സാന്നിധ്യം ഉണ്ടായിരുന്നത് : 463 വർഷം (1498 - 1961)
  • ആദ്യമായി ഇന്ത്യയിൽ എത്തിയതും, അവസാനമായി ഇന്ത്യ വിട്ടു പോയതുമായ യൂറോപ്യൻ ശക്തി

പോർച്ചുഗീസുകാർ  കേരളത്തിൽ :

  • വാണിജ്യ വികസനം എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം നൂറ്റാണ്ടിൽ നടത്തിയ സമുദ്രാന്തര യാത്രകളുടെ ഭാഗമായി കേരളത്തിൽ വന്നു
  • യൂറോപ്പിൽനിന്നും കപ്പൽ മുഖേന 1498 മെയ് 20ന് വാസ്കോഡഗാമ കാപ്പാട് തീരത്ത് വന്നിറങ്ങി.
  • വാസ്കോഡഗാമക്ക് പിന്നാലെ അൽ മേഡ, അൽബുക്കർക്ക് തുടങ്ങിയ പോർച്ചുഗീസുകാർ വാണിജ്യത്തിനായി ഇവിടെയെത്തി. 
  • ഗോവ, ദാമൻ ദിയു എന്നീ സ്ഥലങ്ങൾ ആയിരുന്നു ഇവരുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ. 
  • 1500 ൽ പോർച്ചുഗീസ് നാവിക കമാൻഡറായ കാബ്രൽ കൊച്ചിയിലെത്തി. 
  • അഞ്ചുവർഷം കഴിഞ്ഞ് ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ഫ്രാൻസിസ്കോ ഡി അൽമേഡ കൊച്ചിയിൽ എത്തി
  • കോലത്തിരി രാജാവ് അവരെ കണ്ണൂരിലേക്ക് സുഗന്ധദ്രവ്യങ്ങളുടെ വ്യാപാരത്തിനായി ക്ഷണിച്ചു.
  • പ്രാദേശികമായി ചെറുത്തുനിൽപ്പുകൾ നേരിടേണ്ടിവന്നതിനാൽ കൂടുതൽ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പോർച്ചുഗീസുകാർക്ക് കഴിഞ്ഞില്ല. 
  • മലബാർ തീരം കേന്ദ്രീകരിച്ച് പോർച്ചുഗീസുകാർക്കെതിരെ നടന്ന ചെറുത്തുനിൽപ്പുകൾക്ക് നേതൃത്വം കൊടുത്തത് സാമൂതിരിയുടെ നാവിക പടയുടെ തലവൻ കുഞ്ഞാലി മരയ്ക്കാർ ആരായിരുന്നു. 

പോർച്ചുഗീസുകാരുടെ സംഭാവനകൾ 

  • വ്യാപാര ആവശ്യങ്ങൾക്കായി 1505 ൽ അൽമേഡ കണ്ണൂരിൽ നിർമ്മിച്ച കോട്ടയാണ് സെന്റ് ആഞ്ചലോ കോട്ട. 
  • തൃശൂർ ജില്ലയിലെ കോട്ടപ്പുറം കോട്ടയും , കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ടയും നിർമ്മിച്ചത് പോർച്ചുഗീസുകാരാണ്. . 
  • അച്ചടിയന്ത്രം പ്രചരിപ്പിച്ചതും, ചവിട്ടുനാടകം എന്ന കലാരൂപം വികസിപ്പിച്ചതും പോർച്ചുഗീസ് ബന്ധത്തിന്റെ ഫലമായാണ്.
  • പൈനാപ്പിൾ, പേരയ്ക്ക, പപ്പായ, വറ്റൽ മുളക്, കശുവണ്ടി, പുകയില തുടങ്ങിയ കാർഷിക വിളകൾ ഇവിടെ കൊണ്ടു വന്നത് പോർച്ചുഗീസുകാരാണ്. 
  • പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഇന്ത്യയിൽ പരിചയപ്പെടുത്തിയ വാസ്തുവിദ്യ ശൈലി : ഗോഥിക് ശൈലി

 


Related Questions:

Van Rheede, a Dutch Governor initiated the compilation of 'Hortus Malabaricus', a book on the medicinal plants of Kerala, with the help of ..................

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.1498 കോഴിക്കോട് ജില്ലയിലെ  ചെമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ വന്നിറങ്ങിയത്

2.വാസ്കോഡഗാമ കോഴിക്കോട് എത്തിയപ്പോൾ അവിടെ ഭരണം നടത്തിയിരുന്നത് സാമൂതിരി ആയിരുന്നു

താഴെ തന്നിട്ടുള്ളവയിൽ തെറ്റായ ജോഡി കണ്ടെത്തുക :

  1. ഡോ. ഹെർമ്മൻ ഗുണ്ടർട്ട് - മലയാളരാജ്യം
  2. ഫാദർ ക്ലമന്റ്റ് - സംക്ഷേപവേദാർത്ഥം
  3. അർണ്ണോസ് പാതിരി-ക്രിസ്‌തുസഭാചരിത്രം
  4. പാറേമ്മാക്കൽ തോമകത്തനാർ - വർത്തമാനപ്പുസ്‌തകം
    Who initiated the compilation of Hortus Malabaricus?

    Which among the following is/are not correct regarding Hortus Malabaricus?

    1. Itti Achuthan, Ranga Bhat, Appu Bhat and Vinayaka Bhat associated with the
      project of compiling the text.

    2. The work was published from Lisbon.

    3. The book deals with the recipe of Malabar food items.

    4. The work was compiled under the patronage of Admiral Van Rheede.