Motor Vehicle Driving Regulations 2017ലെ റെഗുലേഷൻ 4 വാഹനങ്ങളുടെ റോഡ് ഉപയോഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നു
ഇത് പ്രകാരം :
1. ഒരു റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഓരോ വാഹനത്തിനും അല്ലെ ങ്കിൽ സംയോജന വാഹനത്തിനും (Combination vehicle) ഒരു ഡ്രൈവർ ഉണ്ടായിരിക്കും.
2. ഒരു മോട്ടോർ വാഹനം കാരിയേജ് വേയിലൂടെ ഓടിക്കണം. എന്നാൽ, ഇരട്ടപ്പാതകളിൽ (Dual Carriage way) ഉചിതമായ റോഡ് അടയാ ളങ്ങളോ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥനോ നിർദ്ദേശി ച്ചിട്ടില്ലെങ്കിൽ വാഹനം ഇടത് വഴിയിലൂടെയാണ് ഓടിക്കേണ്ടത്.
3. റോഡ് അടയാളങ്ങളോ മാർക്കുകളോ മറ്റു വിധത്തിൽ സൂചിപ്പിക്കു ന്നില്ലെങ്കിൽ, ഡ്രൈവർ വാഹനത്തെ കാരിയേജ് വേയുടെ ഇടതു വശം ചേർത്ത് ഓടിക്കേണ്ടതും കൂടാതെ എതിർദിശയിൽ പോകുന്ന എല്ലാ ട്രാഫിക്കും തൻ്റെ വലതുവശത്ത് കൂടി കടന്നു പോകാൻ അനുവദിക്കണം.
4. ഓവർടേക്ക് ചെയ്യപ്പെടുമ്പോഴും/ വളവിലേക്കോ കുന്നിലേക്കോ അടുക്കുമ്പോഴും മുന്നിലുള്ള കാഴ്‌ച പരിമിതമായിരിക്കുമ്പോഴും ഡ്രൈവർ വാഹനം ഇടതുവശം ചേർത്ത് പോകണം.