Challenger App

No.1 PSC Learning App

1M+ Downloads
ജർമ്മൻ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വെഗ്നർ പ്രസ്താവിച്ച വൻകര വിസ്ഥാപന സിദ്ധാന്തത്തിന്റെ സാധുത ആദ്യമായി നിർദ്ദേശിച്ചത് ?

Aഎബ്രഹാം ഓർട്ടേലിയസ്

Bചാൾസ് ലീൽ

Cമേരി താർപ്പ്

Dഇവരാരുമല്ല

Answer:

A. എബ്രഹാം ഓർട്ടേലിയസ്

Read Explanation:

വൻകരവിസ്‌ഥാപന സിദ്ധാന്തം

  • 1912 ൽ ആൽഫ്രഡ് വെഗ്നർ (Alfred Wegner) എന്ന ജർമ്മൻ  ശാസ്ത്രജ്ഞൻ വൻകരവിസ്‌ഥാപന സിദ്ധാന്തം അവതരിപ്പിച്ചു.
  • ഫ്രാങ്ക്ഫർട്ട് ഭൂവിജ്ഞാന സംഘടനയുടെ യോഗത്തിലാണ്, വെഗ്നർ, വൻകര വിസ്ഥാപന സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. 
  • വൻകര വിസ്ഥാപന സിദ്ധാന്തത്തിന്റെ സാധുത ആദ്യമായി നിർദ്ദേശിച്ചത്, എബ്രഹാം ഓർട്ടേലിയസ് ആണ്. 
  • സിദ്ധാന്ത പ്രകാരം ഇന്ന് കാണുന്ന ഏഴു വൻകരകൾ ഒരു മാതൃഭൂഖണ്ഡമായ പാൻജിയയിൽ നിന്നു വിഭജിച്ചതാണെന്നു അദ്ദേഹം വാദിച്ചു.
  • പാൻജിയയെ ചുറ്റിയുണ്ടായിരുന്ന അതിവിശാലമായ സമുദ്രമായിരുന്നു പന്തലാസ.
  • വൻകര വിസ്ഥാപന സിദ്ധാന്ത പ്രകാരം, കടൽത്തറയെ ഉൾക്കൊള്ളുന്ന സിമ (SIMA) മണ്ഡലത്തിന് മുകളിലൂടെ, വൻകരയെ ഉൾക്കൊള്ളുന്ന സിയാൽ (SIAL) മണ്ഡലം ഒഴുകി നീങ്ങുന്നു.
  • ഇങ്ങനെയാണ് ദശലക്ഷക്കണക്കിനു വർഷങ്ങൾ കൊണ്ട് ഇന്ന് കാണുന്ന ഏഴു വൻകരകൾ രൂപം കൊണ്ടെതെന്നു അദ്ദേഹം വാദിച്ചു.

Related Questions:

2025 ജനുവരിയിൽ ശക്തമായ ഭൂചലനം മൂലം നാശനഷ്ടം ഉണ്ടായ പ്രദേശം ?
ലോകത്തിൽ ചണ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ഏത് ?

താഴെ പറയുന്നതിൽ  ന്യൂ ഗിനിയയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്തെ രണ്ടാമത്തെ വലിയ ദ്വീപാണ് ന്യൂ ഗിനിയ 
  2. ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത് 
  3. ന്യൂ ഗിനിയയുടെ  കിഴക്കൻ ഭാഗം പാപുവ ന്യൂ ഗിനിയയുടെയും പടിഞ്ഞാറുഭാഗം ഫിലിപ്പൈൻസിന്റെയും ഭാഗമാണ്
  4. സോളമൻ ദ്വീപുകളെയും ന്യൂ ഗിനിയയെയും വേർതിരിക്കുന്ന കടലിടുക്കാണ് - ടോറസ് കടലിടുക്ക്  
താഴെപ്പറയുന്ന കാറ്റുകളിൽ ഏതാണ് സീസണൽ കാറ്റ് ?
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത് :