Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

  1. ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് : നോർമൻ ബോർലോഗ്
  2. ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് : എം എസ് സ്വാമിനാഥൻ
  3. ഹരിത വിപ്ലവത്തിൻറെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് : മലേഷ്യ
  4. ഹരിത വിപ്ലവം ആരംഭിച്ച രാജ്യം : മെക്സിക്കോ

    Aരണ്ടും നാലും ശരി

    Bനാല് മാത്രം ശരി

    Cരണ്ട് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. രണ്ടും നാലും ശരി

    Read Explanation:

    • 1940 മുതൽ 1970 വരെ കാർഷിക മേഖലയിൽ ഉൽപാദനം വർധിപ്പിക്കാനായി ആഗോളതലത്തിൽ വ്യാപകമായി നടപ്പാക്കിയ ഗവേഷണ, വികസന, സാങ്കേതികവിദ്യാകൈമാറ്റമാണ് ഹരിതവിപ്ലവം (Green Revolution).
    • 1940കളിൽ മെക്സിക്കോയിൽ ഡോ. നോർമൻ ഇ. ബോർലാഗിന്റെ നേതൃത്വത്തിൽ ആണ് ഹരിത വിപ്ലവം ആരംഭിച്ചത്.
    • ഈ പദ്ധതിയുടെ സമ്പൂർണ്ണവിജയം ക്രമേണ ലോകമാകെ വ്യാപിക്കുകയായിരുന്നു.
    • യുണൈറ്റഡ് സ്റ്റേറ്റ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് (USAID) ഡയറക്ടറായിരുന്ന വില്ല്യം ഗാഡ് 1968ൽ ഈ പദ്ധതിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്കാണ് ഹരിതവിപ്ലവം.
    • ഏഷ്യയിൽ ഹരിതവിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം ഫിലിപ്പൈൻസ് ആയിരുന്നു.
    • അതുകൊണ്ടുതന്നെ ഫിലിപ്പൈൻസ് 'ഹരിത വിപ്ലവത്തിൻറെ ഏഷ്യൻ ഭവനം' എന്നറിയപ്പെടുന്നു.
    • പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ എം.എസ്.സ്വാമിനാഥൻ എന്ന മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ ആണ് 'ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ്' എന്നറിയപ്പെടുന്നത്.

    Related Questions:

    __________is called 'Universal Fibre'.
    ഹരിത വിപ്ലവത്തിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ച ധാന്യം ഏതാണ്?
    ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്ത് കേന്ദ്ര കൃഷിമന്ത്രി ആര്?
    ലോകത്തിൽ പുകയില ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
    ഇനിപ്പറയുന്നവയിൽ ഏത് വർഷമാണ് ഐക്യരാഷ്ട്രസഭ കുടുംബ കൃഷി വർഷമായി പ്രഖ്യാപിച്ചത് ?