Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച ശ്രീനാരായണഗുരു, നാണു എന്ന പേരിലാണ് കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്നത്.
  2. ജ്യോതിഷത്തിലും, ആയുർവേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അറിവുണ്ടായിരുന്ന സംസ്കൃത അധ്യാപകൻ കൊച്ചുവിളയിൽ മാടനാശാൻ ആയിരുന്നു അദ്ദേഹത്തിൻറെ പിതാവ്.
  3. കുട്ടിയമ്മ എന്നായിരുന്നു ശ്രീനാരായണഗുരുവിൻറെ അമ്മയുടെ പേര്.
  4. വയൽവാരം വീട് എന്നായിരുന്നു ശ്രീനാരായണഗുരുവിൻറെ ജന്മഗൃഹത്തിൻ്റെ പേര്

    Aഇവയെല്ലാം

    B1 മാത്രം

    C2, 4 എന്നിവ

    D3, 4 എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ശ്രീനാരായണ ഗുരു

    • കേരള നവോതഥാനത്തിന്റെ പിതാവ്
    • ജനനം : 1856 ഓഗസ്റ്റ് 20
    • ജന്മസ്ഥലം : ചെമ്പഴന്തി, തിരുവനന്തപുരം
    • ജന്മഗൃഹം : വയൽവാരം വീട്
    • മാതൃകുടുംബം : ഇലഞ്ഞിക്കൽ വീട്
    • കുട്ടിക്കാലത്തെ പേര് : നാരായണൻ 
    • “നാണുവാശാൻ” എന്നറിയപ്പെട്ട നവോത്ഥാന നായകൻ
    • ആദ്യ രചന - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
    • ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചത് - ജി. ശങ്കരക്കുറുപ്പ്
    • "സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ." എന്ന് പ്രസ്താവിച്ച നവോത്ഥാന നായകൻ
    • ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത് - 1922 നവംബർ 22
    • ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത് - 1925 മാർച്ച് 12
    • ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", എന്ന് ഇദ്ദേഹവുമായുള്ള കൂടികാഴ്ചയെപ്പറ്റി ദീനബന്ധു സി.എഫ്.ആൻഡ്രൂസ് വർണ്ണിച്ചു.
    • ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887
    • ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം - 1888  
    • അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898
    • ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം - 1913
    • ശ്രീനാരായണ ധർമ്മ പരിപാലന യോഗം (SNDP) സ്ഥാപിച്ച വർഷം - 1903 മെയ് 15
    • ആലുവയിൽ സർവ്വമത സമ്മേളനം നടത്തിയ വർഷം - 1924 
    • ശിവഗിരി മഠം സ്ഥാപിച്ച വർഷം - 1904

    Related Questions:

    Which of the following social reformer is associated with the journal Unni Namboothiri?
    വൈകുണ്ഠ സ്വാമിയുമായി ബന്ധമില്ലാത്തത് ഏത് ?
    സവർണ്ണ ജാഥ സംഘടിപ്പിച്ച സാമൂഹിക പരിഷ്കർത്താവ് :
    സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ?

    താഴെ പരാമർശിച്ച സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സംഘടനകളെ കാലഗണനാനുസൃതമായി ആരോഹണക്രമത്തിൽ എഴുതുക

    • (i) പ്രാർത്ഥനാസമാജം

    • (ii) ശ്രീരാമകൃഷ്ണമിഷൻ

    • (iii) ആര്യസമാജം

    • (iv) ശാരദാസദനം