Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളി
  2. ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 80 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു.
  3. ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ് സ്ഥിതി ചെയ്യുന്നത്
  4. അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ട് ഈ പാളിയെ അയണോസ്ഫിയർ എന്നു കൂടി വിളിക്കുന്നു

    Aരണ്ട് മാത്രം തെറ്റ്

    Bഎല്ലാം തെറ്റ്

    Cമൂന്നും നാലും തെറ്റ്

    Dരണ്ടും നാലും തെറ്റ്

    Answer:

    D. രണ്ടും നാലും തെറ്റ്

    Read Explanation:

    സ്ട്രാറ്റോസ്ഫിയർ (Stratosphere)

    • ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളിയാണ് സ്ട്രാറ്റോസ്ഫിയർ.
    • അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ പാളി
    • ഈ പാളി ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു.
    • അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ  ഓസോൺ പാളി സ്ട്രാറ്റോസ്ഫിയറിലാണ്.
    • സൂര്യനിൽനിന്ന് പ്രസരിക്കുന്ന ഏറ്റവും അപകടകാരിയായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഓസോൺ പാളിയാണ്
    • സ്ട്രാറ്റോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില വർദ്ധിക്കുന്നു.
    • ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ പാളിയാണ് സ്ട്രാറ്റോസ്ഫിയർ.

    Related Questions:

    ടാൻസാനിയ, ഉഗാണ്ട, കെനിയ എന്നീ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകം ഏതാണ് ?
    പ്രകൃതിയിലെ ചില ധാതുക്കൾ വൻതോതിൽ ഊർജം നഷ്ട‌പ്പെടുത്തിക്കൊണ്ട് കാലാന്തരത്തിൽ ഇല്ലാതെയാകുന്ന പ്രക്രിയ ?

    Q. പ്രസ്താവന (S): വേലിയേറ്റ് വേലിയിറക്കങ്ങൾ ഉണ്ടാകുന്നത് ഭൂമിയെ സൂര്യൻ ആകർഷിക്കുന്നത് മൂലമാണ്. കാരണം (R): സൂര്യനെ അപേക്ഷിച്ച്, ചന്ദ്രന് വലിപ്പം കുറവാണെങ്കിലും, ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുന്നതിനാൽ, ചന്ദ്രൻ ഭൂമിയിൽ ചെലുത്തുന്ന ആകർഷണം, സൂര്യൻ ചെലത്തുന്ന ആകർഷണത്തെ അപേക്ഷിച്ച്, കൂടുതൽ ആയിരിക്കും.

    1. (S)ഉം (R)ഉം ശരിയാണ്, (S)നുള്ള ശരിയായ വിശദീകരണമാണ് (R)
    2. (S) ശരിയാണ്, (S)നുള്ള ശരിയായ വിശദീകരണമല്ല (R)
    3. (S)ശരിയാണ്, (R) തെറ്റാണ്
    4. (S) തെറ്റാണ്, (R) ശരിയാണ്
      ബംഗാൾ ഉൾക്കടലിന്റെ ബേസിൻ രാജ്യങ്ങൾ
      ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?