Challenger App

No.1 PSC Learning App

1M+ Downloads

ഇൻസുലിൻ ഹോർമോണുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ് ?

  1. ഇൻസുലിൻ പാൻക്രിയാസിലെ ബീറ്റാ കോശങ്ങളാണ് സ്രവിക്കുന്നത്.

  2. ഇൻസുലിൻ കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കി മാറ്റുന്നു.

  3. ഇൻസുലിന്റെ അഭാവം പ്രമേഹത്തിന് കാരണമാകുന്നു.

Ai and ii മാത്രം

Bi and iii മാത്രം

Cii and iii മാത്രം

Di, ii and iii എല്ലാം ശരിയാണ്

Answer:

B. i and iii മാത്രം

Read Explanation:

  • ഊർജ്ജത്തിനായി ശരീരത്തെ ഗ്ലൂക്കോസ് ഉപയോഗിക്കാൻ സഹായിക്കുന്ന ഹോർമോണാണ് ഇൻസുലിൻ.

  • ആവശ്യത്തിന് ഇൻസുലിൻ ഇല്ലെങ്കിൽ, കോശങ്ങൾ ഉപയോഗിക്കുന്നതിന് പകരം, ഗ്ലൂക്കോസ് രക്തത്തിൽ അടിഞ്ഞു കൂടുന്നു. ഇതിനെ ഹൈപ്പർ ഗ്ലൈസീമിയ എന്ന് വിളിക്കുന്നു. ഇത് പ്രമേഹത്തിന്റെ ലക്ഷണമാണ്.

  • അതിനാൽ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കുന്നതിന് ഈ ഹോർമോൺ സഹായിക്കുന്നു.

  • പാൻക്രിയാസിലെ, ലാംഗർഹാൻസ് ഐലെറ്റ്സ് ലെ β കോശങ്ങൾ പ്രധാനമായും സ്രവിക്കുന്ന പോളിപെപ്റ്റൈഡ് ഹോർമോണാണ് ഇൻസുലിൻ.

  • ഗ്ലൂക്കോസിനെ, കരളിൽ ഗ്ലൈക്കോജൻ ആയി നിക്ഷേപിക്കുന്നതിന്, ഇൻസുലിൻ കാരണമാകുന്നു.


Related Questions:

Hormones are carried from their place of production by ?
ഹംഗർ (വിശപ്പ്) ഹോർമോൺ എന്നറിയപ്പെടുന്നത് ?
MOET (മൾട്ടിപിൾ ഓവുലേഷൻ എംബ്രിയോ ട്രാൻസ്ഫർ)ന് വേണ്ടി ഉപയോഗിക്കുന്ന ഹോർമോൺ ?
യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ ഏത് ?
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ