App Logo

No.1 PSC Learning App

1M+ Downloads
ഇൻ്റർനാഷണൽ മെറിഡിയൻ എന്ന് അറിയപ്പെടുന്ന രേഖ :

Aഭൂമദ്ധ്യരേഖ

Bഗ്രീനിച്ച് രേഖ

Cഅന്താരാഷ്ട്ര ദിനാങ്കരേഖ

Dഅന്റാർട്ടിക് വൃത്തം

Answer:

B. ഗ്രീനിച്ച് രേഖ

Read Explanation:

ഗ്രീനിച്ച് രേഖ

  • പൂജ്യം ഡിഗ്രി ഗ്രീനിച്ച് രേഖ അഥവാ പ്രൈം മെറിഡിയൻ.

  •  ഇൻ്റർനാഷണൽ മെറിഡിയൻ എന്നും അറിയപ്പെടുന്നു.

  • ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരമാണ് ക്രോണോമീറ്റർ.

  • ഗ്രീനിച്ച് മെറിഡിയൻ എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് 1851-ൽ സർ ജോർജ്ജ് ഐറിയാണ്

  • 1884-ൽ ഇതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.

  • പ്രൈം മെറിഡിയൻ കടന്നുപോകുന്ന രാജ്യങ്ങൾ:

    ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ, അൾജീരിയ, മാലി, ബുർക്കിനോഫാസോ, ടോംഗോ, ഘാന

  • ലോകത്തെവിടെയുമുള്ള സമയം നിർണ്ണയിക്കപ്പെടുന്നത് എന്നതിനാൽ ഈ രേഖയെ പ്രൈം മെറിഡിയൻ എന്നറിയപ്പെടുന്നു.

  • ഇംഗ്ലണ്ടിലെ റോയൽ ബ്രിട്ടീഷ് വാനനിരീക്ഷണശാല സ്ഥിതി ചെയ്യുന്ന ഗ്രീനിച്ച് എന്ന സ്ഥലത്ത് കൂടി കടന്ന് പോകുന്നതിനാലാണ് ഈ രേഖക്ക് ഗ്രീനിച്ച് രേഖ എന്ന് പേര് നൽകപ്പെട്ടത്.

  • ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖയാണ് 0° രേഖാംശ രേഖ.

  • ഇന്ത്യ പൗരസ്ത്യ രാജ്യമായത് ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ്.


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഒരു ധാതുവിനെ പരുപരുത്ത പ്രതലത്തിൽ ഉരച്ചാൽ ലഭിക്കുന്ന പൊടിയുടെ നിറമാണ് സ്ട്രീക് .

2.ഒരു ധാതുവിൻറെ സ്വാഭാവിക വർണ്ണവും സ്ട്രീക്  വർണ്ണവും ഒരേ വർണ്ണം തന്നെ ആയിരിക്കും.

3.സ്ട്രീക് കണ്ടെത്താൻ ഉപയോഗിക്കുന്ന പരുപരുത്ത പിഞ്ഞാണത്തിനെ സ്ട്രീക് പ്ലേറ്റ് എന്നാണ് വിളിക്കുന്നത്

ഭൂമിയുടെ ഒരു ഭ്രമണം പൂർത്തിയാക്കുന്നതിന് എത്ര മിനിട്ട് എടുക്കുന്നു ?
What is the 0 degree mark of longitude known as the measure from Greenwich England?
Among the following present day continents which one was not a part of the Gondwanaland, the ancestral super-continent?
ഏത് രാജ്യത്തിന്റെ തലസ്ഥാന നഗരമാണ് ഭൂമധ്യരേഖ കടന്ന് പോകുന്ന ഒരേയൊരു തലസ്ഥാന നഗരമായ ക്വിറ്റോ ?