• വ്യക്തിഗത അല്ലെങ്കിൽ ഓഗനൈസേഷണൽ ഡാറ്റയിലേക്ക് അനധികൃത ആക്സസ് നേടുന്നതിനെ ‘ഹാക്കിംഗ്’ എന്നു പറയുന്നു.
• വ്യക്തമായി തിരിച്ചറിയാനാകുന്ന വിവരങ്ങൾ ബാങ്കിംഗ് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പാസ്സ്‌വേർഡുകൾ എന്നിവ പോലുള്ള സെൻസിറ്റീവ് ഡാറ്റ നൽകുന്നതിന് വ്യക്തികളെ ആകർഷിക്കുന്നതിനായി നിയമാനുസൃത സ്ഥാപനം എന്ന നിലയിൽ ആരോ ഒരാൾ ഇമെയിൽ ടെലിഫോൺ അല്ലെങ്കിൽ ടെക്സ്റ്റ് സന്ദേശം മുഖേനയോ ബന്ധപ്പെടുന്ന സൈബർ കുറ്റകൃത്യമാണ് ‘ഫിഷിംഗ്’.
• ആവശ്യപ്പെടാത്ത സന്ദേശങ്ങൾ ഈ മെയിലിലൂടെ ബൾക്കായി അയക്കുന്നതിനെ ‘ഇമെയിൽ സ്പാമിങ്’ എന്നറിയപ്പെടുന്നു.
• ഒരു കമ്പ്യൂട്ടർ പ്രോഗ്രാം എക്സിക്യൂട്ട് ചെയ്യുമ്പോൾ മറ്റ് കമ്പ്യൂട്ടർ പ്രോഗ്രാമുകളെ പരിഷ്കരിച്ച്, ആ പ്രോഗ്രാമുകളിലേക്ക് സ്വന്തം കോഡ് ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വയം ആവർത്തിക്കുന്നതിനെ ‘കമ്പ്യൂട്ടർ വൈറസ്’ എന്നറിയപ്പെടുന്നു.