App Logo

No.1 PSC Learning App

1M+ Downloads
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ വിജ്ഞാന കമ്മീഷൻ താഴെപ്പറയുന്ന മൂന്ന് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

Aവിപുലീകരണം, വികസനം, പുരോഗതി

Bവിപുലീകരണം, മികവ്, ഉൾപ്പെടുത്തൽ

Cനിയന്ത്രണം, വിപുലീകരണം, ഉൾപ്പെടുത്തൽ

Dനിയന്ത്രണം, മികവ്, പൊരുത്തപ്പെടുത്തൽ

Answer:

B. വിപുലീകരണം, മികവ്, ഉൾപ്പെടുത്തൽ

Read Explanation:

ദേശീയ വിജ്ഞാന കമ്മീഷൻ:

         ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള NKC ശുപാർശകൾ, 2006ൽ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു.

NKC ശുപാർശകൾ, ശ്രദ്ധ കേന്ദ്രീകരിച്ചത്:

  1. വ്യവസ്ഥയിലെ മികവ്
  2. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിപുലീകരണം
  3. കൂടുതൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം

വ്യവസ്ഥയിലെ മികവ്:

  • 50 വർഷം മുമ്പ് ഉചിതമായിരുന്നേക്കാവുന്ന പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുള്ള അഫിലിയേറ്റഡ് കോളേജുകളുടെ സമ്പ്രദായം, ഇപ്പോൾ പര്യാപ്തമോ, ഉചിതമോ അല്ല, അതിനാൽ അവയെ പരിഷ്കരിക്കേണ്ടതുണ്ട്.
  • സർവ്വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ബിരുദ കോളേജുകളുടെ സംവിധാനം പുനഃക്രമീകരിക്കേണ്ടത് അടിയന്തിര ആവശ്യമായി വന്നു.

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിപുലീകരണം:

  • വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പുകൾ നൽകുകയും, സ്ഥാപനങ്ങൾക്കിടയിൽ മത്സരം സൃഷ്ടിക്കുകയും ചെയ്യുന്ന, ഉന്നത വിദ്യാഭ്യാസത്തിന്റെ വിപുലീകരണം, ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.
  • കൂടുതൽ സർവ്വകലാശാലകൾ സൃഷ്ടിക്കുക. ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിന് രാജ്യവ്യാപകമായി, വൻതോതിലുള്ള വിപുലീകരണം ആവശ്യമായി വന്നു.

കൂടുതൽ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം (ഉൾപ്പെടുത്തൽ):

  • കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, സാമൂഹിക ഉൾപ്പെടുത്തലിനുള്ള അടിസ്ഥാന സംവിധാനമാണ് വിദ്യാഭ്യാസം.
  • സാമ്പത്തിക പരിമിതികൾ കാരണം ഒരു വിദ്യാർത്ഥിക്ക്, ഉന്നത വിദ്യാഭ്യാസത്തിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമായി.

Related Questions:

NEP 2020 അനുസരിച്ച്, ECCE യുടെ പൂർണ്ണ രൂപം എന്താണ്?
ദേശീയ വിദ്യാഭ്യാസ നയം-2020 അനുസരിച്ച്, സ്കൂൾ അധ്യാപകർക്ക് നൽകുന്ന Continuous Professional Development(CPD) പ്രോഗ്രാമിനെക്കുറിച്ച് ഇനി പറയുന്നവയിൽ ഏതാണ് ശരി?

Find below what is included in the second part of the Kothari Commission report.

  1. It deals with different stages and sectors of education
  2. It deals with general aspects of educational reconstruction common to all stages and sectors of education
  3. Chapter ⅩⅥ discusses programmes of science education and research
    കേന്ദ്ര വിദ്യാഭാസ വകുപ്പിന്റെ 2020-21 -ലെ അഖിലേന്ത്യാ സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും കൂടുതൽ കോളേജുകളുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം ?
    ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള സർവ്വകലാശാല ഭാരതത്തിലാണ് സ്ഥാപിതമായത്. ഏതായിരുന്നു ആ സർവ്വകലാശാല?