Challenger App

No.1 PSC Learning App

1M+ Downloads

ഉപദ്വീപിയ പീഠഭൂമിയുടെ അതിർത്തികൾ തിരഞ്ഞെടുക്കുക :

  1. രാജ്മഹൽ കുന്നുകൾ
  2. ഗിർ മലനിര
  3. ഏലമലകൾ

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    C2, 3 എന്നിവ

    D1, 2 എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    ഉപദ്വീപീയ പീഠഭൂമി 

    • ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും സ്ഥായിയായതുമായ ഒരു ഭൂഭാഗമാണ്.

    • നദീ സമതലങ്ങളിൽ നിന്നും 150 മീറ്റർ മുതൽ 600-900 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉപദ്വീപീയപീഠഭൂമി ക്രമരഹിതമായ ത്രികോണ ആകൃതിയിലുള്ള ഭൂഭാഗമാണ്. 

    • പടിഞ്ഞാറ് പശ്ചിമഘട്ടവും കിഴക്ക് പൂർവഘട്ടവും അരികുകളായുളള ഉപദ്വീപീയ പീഠഭൂമി ഉത്തരേന്ത്യൻസമതലത്തിന് തെക്കായി സ്ഥിതി ചെയ്യുന്നു. 

    • 16 ലക്ഷം ചതുരശ്രകിലോമീറ്ററോളം വിസ്തൃതിയുള്ള ഭൂവിഭാഗം.

    • വടക്ക് പടിഞ്ഞാറ് ഡൽഹി മലനിര (അരവല്ലി തുടർച്ച), കിഴക്ക് രാജ്മഹൽ കുന്നുകൾ, പടിഞ്ഞാറ് ഗിർ മലനിര, തെക്ക് ഏലമലകൾ എന്നിവയാണ് ഉപദ്വീപിയ പീഠഭൂമിയുടെ അതിർത്തികൾ.

    • ഷില്ലോങ്, കർബി അങ്ലോങ് പീഠഭൂമി എന്നിവ ഉപദ്വീപിയ പീഠഭുമിയുടെ  വടക്കു കിഴക്കേ തുടർച്ചയായി കാണപ്പെടുന്നു.

    • ഹസാരിബാഗ് പീഠഭൂമി, പലാമുപീഠഭൂമി, റാഞ്ചി പീഠഭൂമി, മാൾവ പീഠഭൂമി, കോയമ്പത്തൂർ പീഠഭൂമി, കർണാടക പീഠഭൂമി എന്നിങ്ങനെ തട്ടുതട്ടായുള്ള പീഠഭൂമികളുടെ നിരകൾ അടങ്ങിയതാണ് ഇന്ത്യൻ ഉപദ്വീപ്.

    ഈ ഭൂപ്രകൃതി ഭാഗത്ത് കാണപ്പെടുന്ന ചില പ്രധാന ഭൂരൂപങ്ങളാണ് 

    • ടോറുകൾ (Tors), 

    • ഖണ്ഡപർവതങ്ങൾ (Block mountains), 

    • ഭ്രംശ താഴ്വരകൾ (Rift Valley), 

    • ചെങ്കുത്തു പ്രദേശങ്ങൾ (Spur) 

    • നിരയായ മൊട്ടക്കുന്നുകൾ, 

    • ചുമർസമാന ക്വാർട്ട്സൈറ്റ് ഡൈക്കുകൾ എന്നിവ.

    ഭൂപ്രകൃതി വൈവിധ്യങ്ങളെ അടിസ്ഥാനമാക്കി ഉപദ്വീപിയ പീഠഭൂമിയെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. 

    (i) മധ്യഉന്നത തടം

    (ii) ഡക്കാൻ പീഠഭൂമി 

    (iii) വടക്ക് കിഴക്കൻപീഠഭൂമി


    Related Questions:

    സ്ഥാനത്തെ അടിസ്ഥാനമാക്കി പീഠഭൂമികളുടെ തരംതിരിവിൽ ഉൾപ്പെടുന്നവ :

    1. പർവതങ്ങളാൽ വലം ചെയ്യപ്പെട്ട പീഠഭൂമികൾ
    2. പർവത അടിവാരങ്ങളിൽ സ്ഥിതിചെയ്യുന്ന പീഠഭൂമികൾ
    3. വൻകര പീഠഭൂമി
      What is the percentage of plains area in India?

      ഇന്ത്യൻ ഉപദ്വീപിന്റെ ഭാഗമായി വരുന്ന പീഠഭൂമികൾ ഏവ :

      1. ഹസാരിബാഗ് പീഠഭൂമി
      2. പലാമുപീഠഭൂമി
      3. മാൾവ പീഠഭൂമി
      4. കോയമ്പത്തൂർ പീഠഭൂമി
        ധാതുക്കളുടെ കലവറ എന്ന് വിളിക്കുന്ന ഭൂപ്രകൃതി വിഭാഗമേത്?
        The typical area of sal forest in the Indian peninsular upland occurs ?