App Logo

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ നദിയായ താപ്തിയുടെ ഏകദേശ നീളമെത്ര ?

A1312 കിലോമീറ്റർ

B724 കിലോമീറ്റർ

C800 കിലോമീറ്റർ

D1400 കിലോമീറ്റർ

Answer:

B. 724 കിലോമീറ്റർ

Read Explanation:

താപ്തി

  • നർമ്മദയുടെ ഇരട്ട എന്നും, നർമ്മദയുടെ തോഴി എന്നും അറിയപ്പെടുന്ന നദി.
  • 'താപി' എന്നും അറിയപ്പെടുന്നു.
  • പുരാണങ്ങളിലെ സൂര്യദേവൻറെ മകളായ തപതി ദേവിയുടെ പേരിലാണ് ഈ നദി അറിയപ്പെടുന്നത്.
  • ഉപദ്വീപിയ നദികളിൽ നർമ്മദ കഴിഞ്ഞാൽ പടിഞ്ഞാറോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി.
  • മധ്യപ്രദേശിലെ മുൾതായ് എന്ന പ്രദേശത്തു നിന്നും ഉത്ഭവിച്ച് അറബി കടലിൽ പതിക്കുന്നു.
  • 724 കിലോമീറ്റർ ആണ് താപ്തി നദിയുടെ ഏകദേശം നീളം.
  • തപ്തി നദിക്ക് 14 പ്രധാന പോഷകനദികളുണ്ട്
  • കാക്രപ്പാറ, ഉകായ്‌ എന്നിങ്ങനെ രണ്ട് ജല വൈദ്യുത പദ്ധതികൾ ഈ നദിയിൽ സ്ഥിതി ചെയ്യുന്നു

 


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഹിമാലയത്തിന്റെ തെക്കേ അറ്റത്തുള്ള പര്‍വ്വതനിരക്ക് പലയിടങ്ങളിലും തുടര്‍ച്ച നഷ്ടപ്പെടുന്നു.

2.ഒന്നാമത്തെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നത് സിവാലിക് മേഖലയാണ്.

3.നീളമേറിയതും വിസ്തൃതവുമായ താഴ്‌ വരകൾ (ഡൂണുകള്‍) ഈ മേഖലയിൽ കാണപ്പെടുന്നു.

ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ തലസ്ഥാനമെവിടെ ?
ഉപദ്വീപീയ നദിയായ കൃഷ്ണയുടെ ഏകദേശ നീളമെത്ര ?
ബ്രഹ്മപുത്ര നദിയുടെ ഉത്ഭവസ്ഥാനം ഏത് ?