Challenger App

No.1 PSC Learning App

1M+ Downloads
ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aഹ്യൂഗോ ഡീവ്രിസ്

Bഫ്രഡറിക് വൂളർ

Cഗിൽബെർട് ലൂയിസ്

Dഹാരോൾഡ്‌ യുറേ

Answer:

A. ഹ്യൂഗോ ഡീവ്രിസ്

Read Explanation:

ഉൽപ്പരിവർത്തന സിദ്ധാന്തം

  • ജീവികളിലെ വ്യതിയാനങ്ങൾക്കുള്ള കാരണങ്ങളിലൊന്ന് അവയിലെ ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്.
  • ജീനുകൾക്ക് സംഭവിക്കുന്ന ആകസ്‌മികമാറ്റങ്ങളാണ് ഉൽപ്പരിവർത്തനങ്ങൾ.
  • ഇങ്ങനെ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നതുവഴി പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്ന് വിശദീകരിക്കുന്ന സിദ്ധാന്തമാണ് ഉൽപ്പരിവർത്തന സിദ്ധാന്തം.
  • ഇത് ആവിഷ്‌കരിച്ചത് ഹ്യൂഗോ ഡീഫ്രീസ് എന്ന ഡച്ച് ശാസ്ത്രജ്ഞനാണ്.
  • വ്യതിയാനങ്ങൾക്കു നിദാനമായ ഉൽപ്പരിവർത്തനങ്ങളാണ് ജീവിഗണങ്ങളുടെ പരിണാമത്തിലേക്ക് നയിക്കുന്നത് എന്ന് പിന്നീട് വിശദീകരിക്കപ്പെട്ടു.

Related Questions:

കട്ടിയുള്ള കിഴ്ത്താടിയും വലിയ പല്ലുകളും ഉണ്ടായിരുന്ന പുരാതന മനുഷ്യനായിരുന്നു ?
മീഥേൻ അമോണിയ ഹെഡജൻ നീരാവി എന്നിവ ചേർന്ന ആദിമഭൗമാന്തരീക്ഷത്തെ പരീക്ഷണ സംവിധാനത്തിൽ കൃത്രിമമായി രൂപപ്പെടുത്തി പരീക്ഷണം നടത്തിയവരിൽ ഉൾപ്പെടുത്താത് ആര് ?
അന്തരീക്ഷത്തിലെ ( ആദിമ ഭൂമിയിലെ ) ലഘുജൈവ കണികകളിൽ ഉൾപ്പെടാത്തത് ഏത് ?
ആർഡിപിത്തക്കസ് റാമിഡസിന്റെ ആദ്യ ഫോസിൽ ലഭിച്ച വൻകര ഏതാണ് ?
ലാമാർക്കിസം ശാസ്ത്രലോകം അംഗീകരിക്കാത്തതിന്റെ കാരണം എന്താണ്?