എം.എൽ.എൽ പദ്ധതിക്ക് ശേഷം പുതിയ പാഠ്യ പദ്ധതി നിലവിൽ വന്ന വർഷം ?
A1994
B1998
C1997
D1995
Answer:
C. 1997
Read Explanation:
1997- ലെ പാഠ്യപദ്ധതി
- 1997 ജൂൺ മുതൽ കേരളത്തിൽ പുതിയ പാഠ്യ പദ്ധതി നിലവിൽ വന്നു.
- 1997 ലെ കേരള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആശയങ്ങൾ :
- ഉദ്ഗ്രഥനരീതി
- പ്രക്രിയാധിഷ്ഠിത സമീപനം
- പ്രവർത്തനാധിഷ്ഠിത ക്ലാസ്സുമുറി
- കുട്ടി അറിവിന്റെ നിർമാതാവ്
- സാമൂഹിക ഇടപെടൽ പഠനത്തെ സ്വാധീനിക്കുന്നു എന്ന ധാരണ
- സമഗ്രവും നിരന്തരവുമായ മൂല്യ നിർണയം
- കേവലം വസ്തുതകളും വിവരങ്ങളും കുത്തി നിറയ്ക്കുന്നതിനു പകരം കുട്ടികളെ ചിന്തിക്കുവാനും പ്രവർത്തിക്കുവാനും പ്രേരിപ്പിക്കുന്ന അനുഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് പാഠ്യപദ്ധതി ഊന്നൽ നൽകിയത്.