App Logo

No.1 PSC Learning App

1M+ Downloads
എംഫിസിമ രോഗം ബാധിക്കുന്ന അവയവം ഏത് ?

Aഹൃദയം

Bകരൾ

Cശ്വാസകോശം

Dമസ്തിഷ്കം

Answer:

C. ശ്വാസകോശം

Read Explanation:

  • ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് എംഫിസീമ (Emphysema).

  • ഈ രോഗം ബാധിച്ചവരിൽ ശ്വാസകോശങ്ങളെ താങ്ങിനിർത്തി അതിന് രൂപം നൽകുന്ന ചില കലകൾക്ക് നാശം സംഭവിക്കുന്നതിനാൽ ഈ അസുഖം മൂലം ശ്വസനതടസ്സമുണ്ടാകുന്നു.

  • ഏറെക്കാലം നീണ്ടുനിൽക്കുന്ന എംഫിസീമയെ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി രോഗങ്ങളുടെ (COPD) ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

  • രോഗബാധിതരിൽ ശ്വാസകോശങ്ങളിലെ വായുഅറകൾക്ക് താങ്ങുനൽകുന്ന കോശങ്ങൾക്ക് നാശം സംഭവിക്കുന്നതിനാൽ ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു


Related Questions:

ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്?
ചുവടെ തന്നിരിക്കുന്നവയിൽ ശ്വാസകോശരോഗമേത്?
ട്രക്കിയ______ ബാധിക്കുന്ന രോഗമാണ്
20 സെക്കൻഡോ അതിൽ കൂടുതലോ ശ്വാസം നിലച്ചുപോകുന്ന അവസ്ഥ ?
The maximum volume of air a person can breathe in after a forced expiration is called: