എ.കെ. ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെനിന്ന് എവിടേക്കായിരുന്നു ?
Aകണ്ണൂർ-തിരുവനന്തപുരം
Bകണ്ണൂർ-മദ്രാസ്
Cകാസർഗോഡ്-തിരുവനന്തപുരം
Dകൊച്ചി-മദ്രാസ്
Answer:
B. കണ്ണൂർ-മദ്രാസ്
Read Explanation:
എ കെ ഗോപാലൻ (എ കെ ജി)
- 'പാവങ്ങളുടെ പടത്തലവൻ' എന്നു വിശേഷിപ്പിക്കപ്പെടുന്നു.
- കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘാടകരിൽ പ്രമുഖൻ
ലഘു ജീവിതരേഖ:
- 1904 ഒക്ടോബറിൽ കണ്ണൂർ ജില്ലയിലെ മാവിലായിയിൽ ജനിച്ചു
- 1927-ൽ വിദേശവസ്ത്രബഹിഷ്കരണം. ഖാദി പ്രചാരണം എന്നിവയിൽ വ്യാപൃതനായി.
- 1930-ൽ ഉപ്പു നിയമലംഘനം നടത്തിയതിന് അറസ്റ്റിലായി.
- 1931-ൽ ഗുരുവായൂർ സത്യാഗ്രഹപ്രചാരണജാഥയുടെ ക്യാപ്റ്റൻ.
- ഗുരുവായൂർ സത്യാഗ്രഹ വളന്റിയർ ക്യാപ്റ്റനും എ.കെ.ജി.യായിരുന്നു.
- കെ.പി.സി.സി.യുടെ സെക്രട്ടറിയായി 1934-ൽ തിരഞ്ഞെടുക്കപ്പെട്ടു.
- 1936 ജൂലായിൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ മദിരാശിയിലേക്ക് 'പട്ടിണിജാഥ' നയിച്ചു
- കർഷകത്തൊഴിലാളി പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി എന്നിവ ജനശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കാനുമായിരുന്നു ഈ ജാഥ.
- 32 പേർ എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് കാൽനടയായി ചെന്നൈയിലെത്തി.
- 1938-ൽ തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമരത്തെ സഹായിക്കാൻ അയച്ച മലബാർ ജാഥയുടെ ക്യാപ്റ്റൻ.
- 1944-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേരള കമ്മിറ്റി സെക്രട്ടറി.
- 1952-ൽ അഖിലേന്ത്യ കിസാൻ സഭയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
- 1952-ൽപാർലമെന്റ് മെമ്പറായി,ഒന്നാം ലോക്സഭയിൽ പ്രതിപക്ഷത്തെ നയിച്ചു.
- 1956-ൽ ഗുജറാത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.
- 1960-ൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് കാൽനടജാഥ നയിച്ചു. കർഷക പ്രശ്നങ്ങൾ അടങ്ങുന്ന മെമ്മോറാണ്ടം ഗവൺമെന്റിന് സമർപ്പിച്ചു.
- 1971-ലായിരുന്നു മിച്ചഭൂമി സമരം, മുടവൻമുഗൾ കൊട്ടാരത്തിലെ സമരത്തിന് അറസ്റ്റിലായി.
- 1977 മാർച്ച് 22-നായിരുന്നു എ.കെ.ജി. അന്തരിച്ചത്.
- ഇന്ത്യൻ കോഫി ഹൗസ് സ്ഥാപിക്കാൻ മുൻകൈയെടുത്ത നേതാവ്
- പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് നേതാവ്
- ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി
- ലോകസഭയിലെ ആദ്യത്തെ അനൗദ്യോഗിക പ്രതിപക്ഷ നേതാവ്
- 1952 മുതല്‍ 1977-ല്‍ മരിക്കും വരെ തുടര്‍ച്ചയായി 25 വര്‍ഷം ലോക് സഭാംഗമായിരുന്ന കേരളീയന്‍
- എ.കെ.ജി.യുടെ ആത്മകഥ - എന്റെ ജീവിതകഥ
- ഷാജി എൻ കരുൺ സംവിധാനം ചെയ്ത അതിജീവനത്തിന്റെ കനൽവഴികൾ എന്ന സിനിമ എ.കെ.ജി.യുടെ ജീവിതം പ്രമേയമാക്കിയുള്ളതാണ്
- സി.പി.എം കേരളഘടകത്തിന്റെ ആസ്ഥാനത്തിന് എ.കെ.ജി.യുടെ സ്മരണാര്‍ത്ഥമാണ് നാമകരണം ചെയ്തിരിക്കുന്നത്