Challenger App

No.1 PSC Learning App

1M+ Downloads
എക്സ്-റേ ഡിഫ്രാക്ഷൻ പരീക്ഷണത്തിലൂടെ മൂലകങ്ങൾക്ക് ക്രമനമ്പർ നൽകി അതിനെ അറ്റോമിക് നമ്പർ എന്ന് വിളിച്ചത് ആര്?

Aഡൊബൈറൈനർ

Bന്യൂലാൻഡ്സ്

Cമെൻഡലിയേഫ്

Dമോസ്‌ലി

Answer:

D. മോസ്‌ലി

Read Explanation:

  • എക്സ് - റേ കണ്ടുപിടിച്ചത് - വില്യം റോൺട്ജൻ
  • എക്സ് റേ കടന്നു പോകാത്ത ലോഹം - ലെഡ്

ലാവോസിയെ:

  • മൂലകങ്ങളുടെ വർഗ്ഗീകരണത്തിന് തുടക്കമിട്ടത് ലാവോസിയെ ആണ്.
  • 1789-ൽ അന്ന് അറിയപ്പെട്ടിരുന്ന 30 മൂലകങ്ങളെ അദ്ദേഹം ലോഹങ്ങൾ, അലോഹങ്ങൾ എന്നിങ്ങനെ വർഗീകരിച്ചത്

മെൻഡലിയേഫ്:

         അദ്ദേഹം മൂലകങ്ങളെ, ആറ്റോമിക ഭാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ചു. 

ഡൊബൈറൈനർ:

         മൂലകങ്ങളെ ട്രൈയാഡുകൾ / ത്രികങ്ങൾ (triads) ആയി പട്ടികപ്പെടുത്തി 

ന്യൂലാൻഡ്സ്:

  • ആറ്റോമിക് പിണ്ഡത്തിന്റെ ക്രമത്തിൽ മൂലകങ്ങളെ ക്രമപ്പെടുത്തുമ്പോൾ, ഏതെങ്കിലും മൂലകത്തിൽ നിന്ന് ആരംഭിക്കുന്ന എല്ലാ 8 ാമത്തെ മൂലകത്തിന്റെയും ഗുണങ്ങൾ, ആരംഭ മൂലകത്തിന്റെ ഗുണങ്ങളുടെ ആവർത്തനമാണെന്ന് ന്യൂലാൻഡ്സ് പ്രസ്താവിച്ചു.
  • Law of Octaves എന്നും ഇത് അറിയപ്പെടുന്നു.  

ഹെൻറി മോസ്ലി:

  • ആധുനിക ആവർത്തന പട്ടിക മുന്നോട്ട് വെച്ചത് ഹെൻറി മോസ്ലി ആണ്.
  • അതിനാൽ, അദ്ദേഹത്തെ ആധുനിക ആവർത്തന പട്ടികയുടെ പിതാവായി അറിയപ്പെടുന്നു.
  • ആധുനിക ആവർത്തന പട്ടികയിൽ, മൂലകങ്ങളെ അവയുടെ വർദ്ധിച്ചു വരുന്ന ആറ്റോമിക സംഖ്യകൾ അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു.

Related Questions:

Elements from atomic number 37 to 54 belong to which period?

പിരിയോഡിക് ടേബിളിനെ പറ്റിയുള്ള പ്രസ്താവനകൾ വായിച്ച് ഉത്തരം തെരഞ്ഞെടുക്കുക.

  1. ഒരു ഗ്രൂപ്പിൽ താഴേക്ക് വരുംതോറും ആറ്റത്തിന്റെ വലിപ്പം കൂടുന്നു.
  2. ഒരു പീരിയഡിൽ ഇടത്തുനിന്നും വലത്തോട്ട് പോകുന്തോറും ലോഹ സ്വഭാവം കൂടുന്നു.
    താഴെപ്പറയുന്ന ഗുണങ്ങളിൽ ഏതാണ് ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് കുറയുന്നത് ?
    The international year of periodic table was celebrated in ——————— year.
    ആൽക്കലി ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?