Challenger App

No.1 PSC Learning App

1M+ Downloads
എന്തിന്റെ സങ്കോചവും വിശ്രമാവസ്ഥപ്രാപിക്കലുമാണ് കണ്ണിലെ ലെൻസിൻറെ വക്രത ക്രമീകരിക്കുന്നത് ?

Aഐറിസ്

Bകോർണിയ

Cകൺജങ്ക്റ്റിവ

Dസീലിയറി പേശികൾ

Answer:

D. സീലിയറി പേശികൾ

Read Explanation:

കോർണിയ (Cornea)

  • കണ്ണിലെ ദൃഢപടലത്തിൻ്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം.
  • പ്രകാശരശ്‌മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്നു

കൺജങ്ക്റ്റിവ(Conjunctiva)

  • ദൃഢപടലത്തിൻ്റെ മുൻവശത്ത് കോർണിയ ഒഴികെയുള്ള ഭാഗങ്ങളെ ആവരണം ചെയ്ത് സംരക്ഷിക്കുന്ന സ്ഥരം 

ഐറിസ് (Iris)

  • കോർണിയയുടെ പിൻഭാഗത്തായി കാണുന്ന രക്തപടലത്തിന്റെ ഭാഗം.
  • മെലാനിൻ എന്ന വർണവസ്തുവിന്റെ സാന്നിധ്യം ഇരുണ്ട നിറം നൽകുന്നു.

സീലിയറി പേശികൾ (Ciliary muscles)

  • ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികൾ.
  • ഇവയുടെ സങ്കോചവും വിശ്രമാവസ്ഥ പ്രാപിക്കലും ലെൻസിൻറെ വക്രത ക്രമീകരിക്കുന്നു.

Related Questions:

നേത്രഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നത്?

കണ്ണിലെ പാളിയായ ദൃഢപടലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. പ്രകാശഗ്രാഹികൾ കാണപ്പെടുന്നു
  2. കണ്ണിന് ദൃഢത നൽകുന്നു
  3. വെളുത്ത നിറമുള്ള ബാഹ്യപാളി.
    കണ്ണിന്റെ ലെൻസിനെ ചുറ്റിയുള്ള വൃത്താകൃതിയിലുള്ള പേശികളേത് ?
    "വിഷ്വൽ പർപ്പിൾ" എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
    പ്രകാശഗ്രാഹീകോശങ്ങളിൽ നിന്നുമുള്ള ആവേഗങ്ങളെ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുന്ന നേത്രഭാഗം ഏത് ?