App Logo

No.1 PSC Learning App

1M+ Downloads

കണ്ണിലെ പാളിയായ ദൃഢപടലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. പ്രകാശഗ്രാഹികൾ കാണപ്പെടുന്നു
  2. കണ്ണിന് ദൃഢത നൽകുന്നു
  3. വെളുത്ത നിറമുള്ള ബാഹ്യപാളി.

    Aഎല്ലാം

    B1, 2 എന്നിവ

    C2, 3 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. 2, 3 എന്നിവ

    Read Explanation:

    കണ്ണിലെ പാളികൾ

    • ദൃഢപടലം (Sclera)
      • കണ്ണിന് ദൃഢത നൽകുന്ന വെളുത്ത നിറമുള്ള ബാഹ്യപാളി.
      • യോജകകലയാൽ നിർമിതം.
    • രക്തപടലം (Choroid)
      • ധാരാളം രക്തക്കുഴലുകൾ കാണപ്പെടുന്ന മധ്യപാളി.
    • ദൃഷ്ടിപടലം (Retina)
      • പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തരപാളി.

    Related Questions:

    കണ്ണുനീരിലെ ഏത് എൻസൈമാണ് രോഗാണുക്കളെ നശിപ്പിക്കുന്നത് ?
    പാപ്പിലകളിൽ കാണപ്പെടുന്ന രുചി അറിയിക്കുന്ന ഭാഗങ്ങളാണ് :

    താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ക്രമപ്പെടുത്തൽ ഏത്?

    1.നേത്രനാഡി - പ്രകാശതീവ്രതയ്ക്കനുസരിച്ച് വലിപ്പം ക്രമീകരിക്കുന്നു.

    2.പ്യൂപ്പിള്‍ - പ്രകാശത്തിന് ഏറ്റവും തെളിമയുള്ള ഭാഗം.

    3.കണ്‍ജങ്റ്റൈവ - പ്രകാശരശ്മികളെ കണ്ണിലേയ്ക്ക് പ്രവേശിപ്പിക്കുന്ന ഭാഗം.

    4.പീതബിന്ദു - ലെന്‍സിന്റെ വക്രത ക്രമീകരിക്കുന്നു.

    5.സീലിയറി പേശികള്‍ - കോര്‍ണിയ ഒഴികെയുള്ള ദൃഢപടലത്തിന്‍റെ മുന്‍ഭാഗങ്ങളെ സംരക്ഷിക്കുന്നു.

    6.കോര്‍ണിയ - ആവേഗങ്ങളെ മസ്തിഷ്കത്തിലെത്തിക്കുന്നു.

    കോർണിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക:

    1. രക്തക്കുഴലുകൾ ഇല്ലാത്ത കണ്ണിന്റെ ഭാഗം
    2. കൊളാജൻ എന്ന മാംസ്യം കോർണിയയിൽ കാണപ്പെടുന്നു.
    3. പ്രകാശരശ്മികളെ കണ്ണിലേക്കു പ്രവേശിപ്പിക്കുന്ന ഭാഗം
      ലോകത്തിലെ ആദ്യത്തെ കോർണിയ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്?