App Logo

No.1 PSC Learning App

1M+ Downloads
എബ്രഹാം മാസ്ലോവിൻറെ അഭിപ്രായത്തിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള പ്രേരണാസ്തരം ഏതാണ് ?

Aവീട് ,അപകട സംരക്ഷണം

Bവിശപ്പ് ,ദാഹം

Cസൗഹൃദം, സ്നേഹം

Dആവിഷ്കാരം, സർഗ്ഗാത്മകത

Answer:

B. വിശപ്പ് ,ദാഹം

Read Explanation:

അബ്രഹാം മാസ്ലോ -  ആവശ്യങ്ങളുടെ ശ്രേണി (Hierarchy of needs)

  • പഠിതാവിനെ പഠിക്കാന്‍ സ്വയം പ്രേരിപ്പിക്കുന്ന ആന്തരികഘടകങ്ങളെ നിര്‍ണയിക്കാന്‍ ശ്രമിച്ച മന:ശാസ്ത്രജ്ഞനാണ് മാസ്ലോ.
  • ഒന്നിനു മുകളില്‍ മറ്റൊന്നെന്ന മട്ടില്‍ കിടക്കുന്ന ആവശ്യങ്ങളുടെ ഒരു ശ്രേണി (hierarchy of needs) മാസ്ലോ അവതരിപ്പിക്കുകയുണ്ടായി. ഈ ശ്രേണിയിലൂടെ മനുഷ്യന്‍ മുന്നോട്ടുപോകാന്‍ ശ്രമിക്കുകയാണ്. ഇത് ആവശ്യങ്ങളുടെ ശ്രേണിയാണെന്ന് മാസ്ലോ വിശദീകരിക്കുന്നു. അവ ഇവയാണ്.

പോരായ്മ ആവശ്യങ്ങൾ (Deficiency Needs)

  • ശാരീരികാവശ്യങ്ങള്‍
  • സുരക്ഷാപരമായ ആവശ്യങ്ങള്‍
  • സ്നേഹിക്കുക / സ്നേഹിക്കപ്പെടുക
  •  ആദരിക്കപ്പെടണമെന്ന ആഗ്രഹം

വളർച്ച ആവശ്യങ്ങൾ (Growth Needs)

  • വൈജ്ഞാനികം
  • സൗന്ദര്യാത്മകം
  • ആത്മസാക്ഷാത്കാരം

ശാരീരികാവശ്യങ്ങള്‍ (Psysiological needs)

  • മനുഷ്യൻറെ നിലനിൽപ്പിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങളാണ് മാസ്ലോ തൻറെ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിൽ നൽകിയിരിക്കുന്ന ശാരീരിക ആവശ്യങ്ങൾ.
  • ശ്വസനം, ഭക്ഷണം, വെള്ളം, ഇന്ദ്രിയ സുഖങ്ങൾ, ഉറക്കം, ശാരീരികമായ സന്തുലിതാവസ്ഥ, വിശ്രമം, വിസര്‍ജനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  • ഈ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന ഒരാളിൽ അടുത്ത ഘട്ടത്തിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള ആഗ്രഹം ജനിക്കുന്നു.

 


Related Questions:

പൗരാണിക അനുബന്ധ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവാര് ?
ഹള്ളിൻറെ അഭിപ്രായത്തിൽ ചോദക പ്രതികരണങ്ങളുടെ ശക്തി നിർണയിക്കുന്ന ഘടകങ്ങൾ ഏവ ?
How can teachers apply Vygotsky’s theory in the classroom?
തീമാറ്റിക് അപ്രിസിയേഷൻ ടെസ്റ്റ് ആരുടെ കണ്ടെത്തലാണ്?

Which of the laws of learning given by Thorndike had to be revised?

  1. Law of Exercise
  2. Law of Readiness
  3. Law of Effect
  4. Law of Belongingness