ഹള്ളിൻറെ അഭിപ്രായത്തിൽ ചോദക പ്രതികരണങ്ങളുടെ ശക്തി നിർണയിക്കുന്ന ഘടകങ്ങൾ ഏവ ?
Aആവശ്യവും അഭിപ്രേരണയും
Bആവശ്യങ്ങളും ശീലങ്ങളുടെ ദൃഡീകരണവും
Cഇതൊന്നുമല്ല
Dഇവ രണ്ടും
Answer:
D. ഇവ രണ്ടും
Read Explanation:
Clark Leonard Hull (1884-1952):
- ഹൾ ഒരു അമേരിക്കൻ മനശാസ്ത്രജ്ഞൻ ആയിരുന്നു.
- ഹൾ മുന്നോട്ട് വെച്ച സിദ്ധാന്തമാണ്, പ്രബലന സിദ്ധാന്തം.
പ്രബലന സിദ്ധാന്തം (Reinforcement Theory):
- ഫല നിയമവും (Law of effect), അനുബന്ധന തത്വങ്ങളും ചേർന്നതാണ് ഹള്ളിന്റെ പ്രബലന സിദ്ധാന്തം.
- ഹള്ളിന്റെ അഭിപ്രായത്തിൽ നിലവിലുള്ള S-R ബന്ധങ്ങൾ ശക്തിപ്പെടുന്നത്, ഫല നിയമത്തിന്റെ (Law of effect) അടിസ്ഥാനത്തിലുള്ള, ശ്രമ-പരാജയ (Trial and error) പഠനം വഴിയും, പുതിയ S-R ബന്ധം സൃഷ്ടിക്കപ്പെടുന്നത്, അനുബന്ധനം വഴിയുമാണ്.
- ഈ സിദ്ധാന്ത പ്രകാരം ആവശ്യ ന്യൂനീകരണം (Need Reduction), S-R ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു.
- അവശ്യ ന്യൂനീകരണ സിദ്ധാന്തം (Need Reduction / Drive Reduction Theory) എന്നും ഇത് അറിയപ്പെടുന്നു.
ഉദാഹരണം:
ദാഹിക്കുമ്പോൾ വെള്ളം കിട്ടിയാൽ, വെള്ളം കുടിക്കുക എന്ന ആവശ്യം ന്യൂനീകരിക്കപ്പെടുന്നു.
S-R ബന്ധങ്ങളുടെ ശക്തി 4 ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു:
- ഡ്രൈവ് (Drive)
- സമ്മാനിത അഭിപ്രേരണ (Incentive Motivation)
- സുദൃഢശീലം (Habit Strength)
- ഉദ്ദീപ്പന ശേഷി (Excitatory Potential)
ഡ്രൈവ് (Drive):
- ആവശ്യം നിറവേറ്റപ്പെടാത്ത താത്കാലികാവസ്ഥയാണ് ഡ്രൈവ്.
- ഉദാഹരണം: വിശപ്പ്, അറിവ്, ലൈംഗികത, ദാഹം.
സമ്മാനിത അഭിപ്രേരണ (Incentive Motivation):
- പ്രോത്സാഹനത്തിൽ നിന്ന് ലഭിക്കുന്ന അഭിപ്രേരണയാണ് സമ്മാനിത അഭിപ്രേരണ.
- അഭിപ്രേരണ ശക്തമാകുമ്പോൾ, ഡ്രൈവിന് ശമനം ഉണ്ടാകുന്നു.
സുദൃഢശീലം (Habit Strength):
പ്രബലനം കൊടുക്കുമ്പോൾ, ഉണ്ടാകുന്ന അനുബന്ധനത്തിന്റെ ശക്തിയാണ് സുദൃഢശീലം.
ഉദ്ദീപനശേഷി (Excitatory Potential):
ഡ്രൈവ്, സമ്മാനിത അഭിപ്രേരണ, സുദൃഢശീലം ഇവയെല്ലാം ഉൾപ്പെടുന്നതാണ്, ഉദ്ദീപനശേഷി.