App Logo

No.1 PSC Learning App

1M+ Downloads
എറിക്സണൂമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

Aവൈജ്ഞാനിക വികാസം സങ്കല്പം

Bസാമൂഹിക വികാസ സങ്കല്പം

Cഭാഷാവികാസ സങ്കല്പം

Dനൈതിക വികാസ സങ്കല്പം

Answer:

B. സാമൂഹിക വികാസ സങ്കല്പം

Read Explanation:

എറിക് എച്ച്. എറിക്സൺ (Eric H.Erickson)

  • സാമൂഹ്യ വികാസവുമായി ബന്ധപ്പെട്ട് വളരെ ശക്തമായ കാഴ്ചപ്പാടുകൾ മുന്നോട്ട്വച്ച മനശാസ്ത്രജ്ഞനാണ് - എറിക് എച്ച്. എറിക്സൺ 
  • ഫ്രോയിഡിന്റെ മകളും സൈക്കോ അനാലിസിസിന്റെ ചരിത്രത്തിൽ തന്റേതായ സംഭാവനകൾ നൽകിയ വ്യക്തിയുമായ അന്നാ ഫ്രോയിഡിന്റെ കീഴിൽ പരിശീലനം ലഭിച്ച മനശാസ്ത്രജ്ഞൻ.
  • മനോ സാമൂഹ്യ വികാസം 8 ഘട്ടങ്ങളിലൂടെയാണ് സാധ്യമാകുന്നത് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.
    1. വിശ്വാസം Vs അവിശ്വാസം ( Trust Vs Mistrust)
    2. സ്വേച്ഛാപ്രവർത്തനം Vs സംശയം (Autonomy Vs Doubt or Shame )
    3. സന്നദ്ധത Vs കുറ്റബോധം (Initiative Vs Guilt)
    4. കർമോത്സുകത Vs അപകർഷതാബോധം (Industry Vs Inferiority)
    5. സ്വത്വബോധം Vs വ്യക്തിത്വശങ്ക (Identity Vs Identity confusion)
    6. അടുപ്പം Vs ഏകാകിത (Intimacy Vs Isolation)
    7. ക്രിയാത്മകത Vs മന്ദത (Generativity/Creativity Vs Stagnation)
    8. സമ്പൂർണതാബോധം Vs നിരാശ (Integrity Vs Despair)

Related Questions:

കാതറിൻ ബ്രിഡ്ജസ് ചാർട്ട് (Catherine Bridges' Chart) ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് ?
നല്ല കുട്ടി എന്ന് പറയിക്കാനുളള ശ്രമം നൈതികവികാസത്തിന്റെ ഒരു ഘട്ടത്തില്‍ ഉണ്ടാകും . ഈ ആശയം ഉന്നയിച്ചത് ?
എറിക് എച്ച് . എറിക്സണിൻ്റെ അഭിപ്രായത്തിൽ മൂന്നു വയസ്സുമുതൽ ആറുവയസ്സുവരെയുള്ള കുട്ടി , ഏത് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് ?
ജീൻ പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളിൽ ഏതു ഘട്ടത്തിലുള്ള കുട്ടിയാണ് പ്രീ -സ്കൂൾ കുട്ടിയായി കണക്കാക്കപ്പെടുന്നത് ?
അക്ഷരം ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വന്നു ചേരുന്ന വൈകൃതം :