എല്ലാ വർഷവും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?
Aമാർച്ച് 10
Bഫെബ്രുവരി 2
Cഒക്ടോബർ 24
Dഡിസംബർ 6
Answer:
B. ഫെബ്രുവരി 2
Read Explanation:
ലോക തണ്ണീർത്തട ദിനം
എല്ലാ വർഷവും ഫെബ്രുവരി 2ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു.
1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി.
ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും 1997 ഫെബ്രുവരി 2 മുതലാണ് ആഗോളതലത്തിൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്.
ഈ ദിവസം നടക്കുന്ന വിവിധ പരിപാടികളിലൂടെ സാധാരണ ജനങ്ങളുടെ ഇടയിൽ തണ്ണീർത്തടങ്ങളുടെ പ്രത്യേകതകളും പ്രാധാന്യവും ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.