App Logo

No.1 PSC Learning App

1M+ Downloads
ഏകദൈവം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിച്ച പഞ്ചാബിലെ ഭക്തി പ്രസ്ഥാന പ്രചാരകൻ

Aകബീർദാസ്‌

Bഗുരു നാനാക്ക്

Cഖ്വാജ മൊയിനുദ്ദീൻ ചിഷ്തി

Dബ്രഹ്മാനന്ദ ശിവയോഗി

Answer:

B. ഗുരു നാനാക്ക്

Read Explanation:

ഗുരു നാനാക്ക് -സ്നേഹവും സാഹോദര്യവും പതിനഞ്ചാം നൂറ്റാണ്ടിൽ പഞ്ചാബിലെ ഷേഖ്പുരയിലെ തൽവണ്ടി (ഇപ്പോൾ പാകിസ്ഥാനിൽ) ഗ്രാമത്തിലാണ് ഗുരു നാനാക്ക് ജനിച്ചത്. വിവിധ മതങ്ങളുടെ ആശയങ്ങളെ സമന്വയിപ്പിക്കാൻ ഗുരു നാനാക്ക് ശ്രമിച്ചു. തന്റെ ചിന്തകൾ പ്രചരിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിച്ചു. മതങ്ങളുടെ നിരർത്ഥകമായ അനുഷ്ഠാനങ്ങളെ ഗുരു നാനാക്ക് എതിർത്തിരുന്നു. ഏകദൈവം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു.


Related Questions:

ജൈനമതം, ബുദ്ധമതം, ഇസ്ലാം മതം തുടങ്ങിയവയുടെ ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വിശുദ്ധ ഗ്രന്ഥം
പെരുമാൾ തിരുമൊഴി എന്ന കൃതിയുടെ കർത്താവാര് ?
എത്രാം നൂറ്റാണ്ടോടെയാണ് ഇന്ത്യയിലേയ്ക്ക് സൂഫിപ്രസ്ഥാനം എത്തിച്ചേർന്നത് ?
ഏതു ജാതിയിൽ പെട്ടവരായാലും മനുഷ്യർക്കെല്ലാം അവകാശങ്ങൾ തുല്യമാണ് എന്ന സന്ദേശം നൽകിയ സാമൂഹ്യപരിഷ്കർത്താവ്
പതിനഞ്ചാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ (ഇന്നത്തെ ഉത്തർപ്രദേശ്) ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നു