App Logo

No.1 PSC Learning App

1M+ Downloads
ഏകീകൃത ഉപ്പു നികുതി ഏർപ്പെടുത്തിയ വൈസ്രോയി ആര് ?

Aലിറ്റൺ പ്രഭു

Bഎൽജിൻ I

Cജോൺ ലോറൻസ്

Dകാനിംഗ്‌ പ്രഭു

Answer:

A. ലിറ്റൺ പ്രഭു

Read Explanation:

ലിട്ടൺ പ്രഭു (1876-1880)

  • 1876-78 കാലത്ത്‌ ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും രജപുത്താനയിലും പടര്‍ന്നു പിടിച്ച ഭീകരമായ ക്ഷാമങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച വൈസ്രോയി 
  • Owen Meredith എന്ന തൂലികാ നാമത്തില്‍ കവിതയെഴുതിയിരുന്ന വൈസ്രോയി
  • വിപരീത സ്വഭാവങ്ങളുടെ (Reverse characters) വൈസ്രോയി എന്നറിയപ്പെട്ടു.
     
  • കവി, നോവലിസ്റ്റ്‌, ഉപന്യാസകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ വൈസ്രോയി 
  • ഇദ്ദേഹത്തിൻറെ കാലഘട്ടത്തിൽ ആണ് മക്ഡൊണല്‍ കമ്മീഷനെ നിയമിച്ചത്‌ 
  • പ്രാദേശി ഭാഷാപത്രനിയമം (വെര്‍ണാകുലാര്‍ പ്രസ്‌ ആക്ട്) നടപ്പാക്കിയ വൈസ്രോയി

  • 1878 ലെ ആയുധ നിയമത്തിലൂടെ ഇന്ത്യക്കാര്‍ക്ക്‌ ആയുധം കൈവശം വെയ്ക്കാന്‍ ലൈസന്‍സ്‌ വേണമെന്ന നിബന്ധന നടപ്പാക്കിയ വൈസ്രോയി 
  • ക്ഷാമകാരണങ്ങളെ കുറിച്ചും നിവാരണ മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠനം നടത്തുന്നതിന്‌ സര്‍ റിച്ചാര്‍ഡ്‌ സ്ട്രാച്ചിയുടെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയോഗിച്ച വൈസ്രോയി
  • അഫ്ഗാനിസ്ഥാനെതിരെ മുന്നേറ്റ നയം സ്വീകരിക്കുകയും അതുവഴി രണ്ടാം അഫ്ഗാന്‍ യുദ്ധത്തിന്‌ ഇടവരുത്തുകയും ചെയ്ത വൈസ്രോയി

  • ഇന്ത്യന്‍ വംശജര്‍ക്ക്‌ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നല്‍കണമെന്ന ആവശ്യത്തെ മുന്‍നിര്‍ത്തി 1879ല്‍ ഇന്ത്യക്കാര്‍ക്ക്‌ പ്രത്യേകമായി ഒരു സിവില്‍ സര്‍വ്വീസ്‌ ഏര്‍പ്പെടുത്തിയ വൈസ്രോയി 1
  • 1877ല്‍ ഡല്‍ഹി ദര്‍ബാര്‍ നടത്തി വിക്ടോറിയ മഹാറാണിയെ ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചത്‌ ഇദ്ദേഹത്തിൻറെ കാലത്താണ്‌

Related Questions:

Name the Prime Minister who announced the Communal Award in August 1932.
Who is known as the Father of Civil Service in india?
ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ ആര് ?
Sati system was abolished by
Which of the following governor - general was responsible for passing the famous Regulation XVII of 1829 which declared sati illegal and punishable by courts ?