ഏതാണ് ഏറ്റവും നല്ല വസ്തുനിഷ്ഠ മാതൃകാ ചോദ്യം ?
Aബഹുവികല്പ മാതൃക
Bസത്യാസത്യ മാതൃക
Cപൂരിപ്പിക്കൽ മാതൃക
Dസമീകരണ മാതൃക
Answer:
A. ബഹുവികല്പ മാതൃക
Read Explanation:
ചോദ്യോത്തര രീതി
- ഭാഷണരീതിയുടെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും പഠനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ചോദ്യോത്തര രീതി പ്രയോജനപ്രദമാണ്.
- ചോദ്യങ്ങള്‍ ബോധനപരവും ശോധനപരവുമാകാം.
- ബോധനത്തിനുവേണ്ടിയുള്ള പ്രാരംഭപ്രശ്നങ്ങള്‍ പാഠാരംഭത്തിലും വികസന പ്രശ്നങ്ങള്‍ പാഠവികസനഘട്ടത്തിലും അവതരിപ്പിക്കുന്നു.
- കുട്ടികളുടെ മുന്‍ അറിവ് പരിശോധിക്കയെന്നതാണ് പ്രാരംഭപ്രശ്നങ്ങളുടെ ഉദ്ദേശ്യം.
- പാഠാവതരണഘട്ടത്തില്‍ ചിന്തോദ്ദീപകങ്ങളായ ചോദ്യങ്ങളില്‍കൂടി ഉത്തമങ്ങളായ പഠനാനുഭവങ്ങള്‍ നല്കുന്നു.
- കുട്ടികള്‍ ഊര്‍ജിതമായി ചിന്തിക്കുന്നതിന് ഇത്തരം ചോദ്യങ്ങള്‍ കൂടിയേ തീരു.
- പാഠാവസാനത്തില്‍ കുട്ടികള്‍ എത്രമാത്രം ഗ്രഹിച്ചു എന്നളക്കുന്നതിന് ഉതകുന്നതരം ചോദ്യങ്ങള്‍ ചോദിക്കുന്നു.
- ചോദ്യങ്ങള്‍ എപ്പോള്‍, എങ്ങനെ ഏതുവിധത്തില്‍ ആരോടു ചോദിക്കണം ഉത്തരങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നീ കാര്യങ്ങളെപ്പറ്റിയുള്ള വിദഗ്ധപരിജ്ഞാനം അധ്യാപനത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നു.
- സോക്രട്ടിക് രീതി ഇതിന്റെ പ്രാകൃത രൂപമാണ്.
വസ്തുനിഷ്ഠമാതൃകാ ചോദ്യങ്ങള്‍ (Objective type test items)
ഒരു ചോദ്യപേപ്പറില്‍ പലതരം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. വസ്തുനിഷ്ഠ മാതൃക, ഹ്രസ്വോത്തര മാതൃക, ഉപന്യാസ മാതൃക, ഇങ്ങനെ ഇതില്‍ വളരെ പ്രധാനപ്പെട്ട ഒരിനമാണ് വസ്തുനിഷ്ഠ ചോദ്യങ്ങള്‍ . ഇവയുടെ മേന്മകള്‍ താഴെപ്പറയുന്നു.
- കുറച്ചു സമയം കൊണ്ട് കൂടുതല്‍ ചോദ്യങ്ങള്‍ക്കുത്തരമെഴുതാം
- ഒറ്റ വാക്കിലോ ചെറിയ വാചകങ്ങളിൽ ഉത്തരമെഴുതുക തരത്തിലുള്ള ചോദ്യങ്ങൾ
- കൂടുതല്‍ പാഠഭാഗങ്ങള്‍ കുറച്ചുസമയം കൊണ്ട് വിലയിരുത്താം. സമഗ്രത എന്ന ഗുണം ഇതിനാലുറപ്പാക്കാം.
- ഒരു ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകൂ. വസ്തുനിഷ്ഠത എന്ന ഗുണം അതിനാല്‍ ഇവയ്ക്കുണ്ട്.
- ഒരുദ്ദേശത്തെ മാത്രം മുന്‍നിര്‍ത്തിയാണ് ചോദ്യങ്ങള്‍ തയ്യാറാക്കുക. അതിനാല്‍ ഉദ്ദേശാധിഷ്ഠിതമാണ്.
- മൂല്യനിര്‍ണ്ണയം വേഗത്തിലും അനായാസവും നടക്കുന്നു.
- ബഹുവികല്പ മാതൃക (multiple choice questions)