App Logo

No.1 PSC Learning App

1M+ Downloads
ഏതാണ് മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം ?

Aഒരു ദേശത്തിന്റെ കഥ

Bകാപ്പിരികളുടെ നാട്ടിൽ

Cവർത്തമാനപ്പുസ്തകം

Dപാതിരാ സൂര്യന്റെ നാട്

Answer:

C. വർത്തമാനപ്പുസ്തകം

Read Explanation:

മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥമാണ് വർത്തമാനപ്പുസ്തകം. പാറേമ്മാക്കൽ തോമ്മാക്കത്തനാരാണ് ഈ ക്യതി രചിച്ചത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് വിഘാതമായി നിന്ന പ്രശ്നങ്ങളുടേയും മാത്സര്യങ്ങളുടേയും പരിഹാരാർത്ഥം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണുവാൻ പുറപ്പെട്ട ഈ മതഭക്തന്മാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ ദേശങ്ങളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി.


Related Questions:

"Manalezhuthu' is the poetry collection of :
  • എഴുത്തുകാരുടെയും കൃതികളുടെയും അടിസ്ഥാനത്തിൽ ചേരുംപടി ചേർക്കുക.

    a) ഓടക്കുഴൽ

    1) എസ്. കെ. പൊറ്റെക്കാട്

    b) രണ്ടാമൂഴം

    2) തകഴി

    C) ഒരു ദേശത്തിന്റെ കഥ

    3) ജി. ശങ്കരക്കുറുപ്പ്

    d) കയർ

    4) എം.ടി. വാസുദേവൻ നായർ

    5) ഒ. വി. വിജയൻ

വാനപ്രസ്ഥം ആരുടെ കൃതിയാണ്?
ക്ലാസ്സിക് പ്രസ്ഥാനത്തിലെ റൊമാൻ്റിക് കാവ്യമെന്നും റൊമാൻ്റിക് പ്രസ്ഥാനത്തിലെ ക്ലാസ്സിക് കാവ്യമെന്നും വിശേഷിപ്പിക്കാവുന്ന കൃതി
"നരിച്ചീറുകൾ പറക്കുമ്പോൾ" എന്ന ചെറുകഥ രചിച്ചതാര്?