App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും ഒരു രൂപം ഏതാനും കഷ്ണങ്ങളാക്കി നൽകി അവ ഉചിതമായ രീതിയിൽ ചേർത്തുവെച്ച് ആ രൂപം പൂർത്തീകരിക്കാനാവുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് ഏതു തരം അഭിക്ഷമത ശോധകമാണ് ?

Aവിരൽ വേഗത പരീക്ഷ

Bക്ലരിക്കൽ അഭിക്ഷമത ശോധകം

Cയന്ത്രികാഭിക്ഷമത ശോധകം

Dമിനസോട്ട മാനുവൽ ഡെക്സ്റ്റിരിറ്റി ശോധകം

Answer:

D. മിനസോട്ട മാനുവൽ ഡെക്സ്റ്റിരിറ്റി ശോധകം

Read Explanation:

  • അഭിക്ഷമതാ മാപനത്തിന് പൊതുവായി ഉപയോഗിക്കുന്ന രീതികളാണ് - നിരീക്ഷണവും ശോധകവും
  • അഭിക്ഷമത പരീക്ഷയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു :-
    1. വിശേഷാഭിക്ഷമതാ പരീക്ഷകൾ (Specific Aptitude Test - SAT)
    2. വിഭേദകാഭിക്ഷമതാ ശോധകം (Differential Aptitude Test - DAT)

വിശേഷാഭിക്ഷമതാ പരീക്ഷകൾ (Specific Aptitude Test - SAT)

  • ഒരു പ്രത്യേക അഭിക്ഷമത വ്യക്തിയിൽ എത്രത്തോളമുണ്ട് എന്ന് കണ്ടെത്തുന്നതിനുള്ള ശോധകങ്ങളാണിത്.
  • സവിശേഷമായ ഒരു തൊഴിലിന് ഏതെല്ലാം തരത്തിലുള്ള അഭിക്ഷമതകൾ ആവശ്യമാണോ അവയുടെ മാപനത്തിന് അനുയോജ്യമായ തന്ത്രങ്ങളും ഉപാധികളുമാണ് സ്വീകരിക്കുന്നത്.

മിനസോട്ട മാനുവൽ ഡെക്സ്റ്റിരിറ്റി ശോധകം (Minnesota Manual Dexterity Test)

  • ദൃശ്യപരവും സ്ഥലപരവുമായ കഴിവുകളെ മാപനം ചെയ്യുന്നതിനുള്ള ശോധകങ്ങളാണിവ.
  • ഏതെങ്കിലും ഒരു രൂപം ഏതാനും കഷ്ണങ്ങളാക്കി നൽകി അവ ഉചിതമായ രീതിയിൽ ചേർത്തുവെച്ച് ആ രൂപം പൂർത്തീകരിക്കാനാവുന്നുണ്ടോ എന്ന് പരിശോധിക്കുന്നു.
  • വിശേഷാഭിക്ഷമതാ പരീക്ഷകൾക്ക് ഉദാഹരണമാണ് 

Related Questions:

പഠിതാക്കളിൽ ഏറ്റവും കുറവ് കണ്ടുവരുന്ന നാച്ചുറൽ ഇൻസ്റ്റിങ്ട് അഥവാ ജന്മവാസന ഏതാണ്?
സംസാര - ഭാഷ അപഗ്രഥന വൈകല്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :
The father of a student in your class complains that in spite of his stern warning, his son avoids attending classes and spends his time in the company of a few loafers. What will be the initial step you would take to deal with the student?
പഠിപ്പിക്കുന്ന പാഠഭാഗം താരതമ്യേന കഠിനം ആണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം ?
അപസമായോജനം അനുഭവിക്കുന്നവനും മറ്റുള്ളവർക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്നവനും തൻറെ തന്നെ പൂർണ വികാസം തടസ്സപ്പെട്ടവനും ആയ കുട്ടികളുടെ വിഭാഗം ?