Challenger App

No.1 PSC Learning App

1M+ Downloads

ഏതെല്ലാം ധർമ്മങ്ങളെ കുറിച്ചാണ് മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്നാണ് ധർമ്മവാദികൾ പറയുന്നത് ?

  1. ഓർമ്മ
  2. പ്രശ്നാപഗ്രഥനം
  3. പഠനം

    Aiii മാത്രം

    Bii, iii എന്നിവ

    Cഇവയെല്ലാം

    Di മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ധർമ്മവാദം (Functionalism)

    • വില്യം ജെയിംസ് (William James) ആണ് ധർമ്മവാദത്തിന്റെ പ്രധാന വക്താവ് (ധർമ്മവാദത്തിന്റെ ഉദ്ഘാടകൻ).
    • വില്യം ജെയിംസിന്റെ പ്രധാന ഗ്രന്ഥമാണ് PRINCIPLES OF PSYCHOLOGY
    • മനുഷ്യ മനസ്സിന്റെ ധർമ്മങ്ങളെ കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം എന്നഭിപ്രായപ്പെട്ട ചിന്താധാരയാണ് ധർമ്മവാദം.
    • പരിസരവുമായി ഇണങ്ങി പോകാൻ മനസ്സിനെയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിൻറെ ധർമ്മമാണ്. 
    • പഠനം, ഓർമ്മ, പ്രശ്നാപഗ്രഥനം എന്നീ ധർമ്മങ്ങളെ കുറിച്ചായിരിക്കണം മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്ന് ധർമ്മവാദികൾ പറയുന്നു.
    • ധർമ്മവാദത്തിന്റെ പ്രധാനപ്പെട്ട വക്താക്കൾ :-
      • HARVEY CARR
      • JOHN DEWEY
      • JAMES ROWLAND ANGELL
      • STANLEY HALL

    Related Questions:

    ഡേവിഡ് കോൾബർഗിന്റെ ബോധന സിദ്ധാന്തം പ്രകാരം പഠനത്തിൻറെ അവസാന പടവ് ഏത് ?
    വിവിധ പാഠഭാഗങ്ങൾ പഠിക്കുവാനായി, അക്ഷയ് ആശയ മാപ് ഉപയോഗിക്കുന്നു. അവനെ വിശേഷിപ്പിക്കാവുന്നത്
    According to Vygotsky, what is the primary tool that influences cognitive development?
    മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്രസിദ്ധാന്തം (Field Theory) അവതരിപ്പിച്ചതാര്?
    സിഗ്മണ്ട് ഫ്രോയ്‌ഡിൻറെ അഭിപ്രായത്തിൽ മനസ്സിൻറെ ഘടകമായ ഈഗോ പ്രധാനമായും പ്രവർത്തിക്കുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്?