Challenger App

No.1 PSC Learning App

1M+ Downloads
ഏത് കാലഘട്ടങ്ങളുടെ ശേഷിപ്പുകളാണ് തുർക്കിയിലെ ചാതൽഹൊയുക്കിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത് ?

Aനവീന ശിലായുഗത്തിലെയും, താമ്രശിലായുഗത്തിലെയും

Bപ്രാചീന ശിലായുഗത്തിലെയും, മധ്യ ശിലായുഗത്തിലെയും

Cമധ്യ ശിലായുഗത്തിലെയും,നവീന ശിലായുഗത്തിലെയും

Dഇവയൊന്നുമല്ല

Answer:

A. നവീന ശിലായുഗത്തിലെയും, താമ്രശിലായുഗത്തിലെയും

Read Explanation:

തുർക്കിയിലെ ചാതൽഹൊയുക്ക്

  • നവീന ശിലായുഗത്തിലെയും താമ്രശിലായുഗത്തിലെയും മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചിട്ടുള്ള പ്രധാന കേന്ദ്ര മാണ് തുർക്കിയിലെ ചാതൽഹൊയുക്ക്.
  • നഗരജീവിതത്തിന്റെ ആദിമ രൂപം നിലനിന്നിരുന്ന കേന്ദ്രമായിരുന്നു ഇത്.
  • വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെനിന്ന് കൂടുതലായി ലഭിച്ചിട്ടുള്ളത്.
  • ചെളിക്കട്ടകൾ കൊണ്ടായിരുന്നു കുടിലുകൾ നിർമ്മിച്ചിരുന്നത്.
  • ഗോതമ്പ്, ബാർലി തുടങ്ങിയവയുടെ അവശിഷ്ട ങ്ങൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.
  • കുടിലുകളുടെ ഭിത്തിക ളിൽ ചിത്രങ്ങൾ വരച്ചിരുന്നു.
  • ഏറെ പുരാതനവും വിസ്തൃതുതവുമായ ഈ കേന്ദ്രത്തിൽ ഇപ്പോഴും ഉത്ഖനനം നടക്കുന്നുണ്ട്.

Related Questions:

The age in which man used stone tools and weapons is known as the :
............ is a major site from where evidence for human life in the Neolithic and the Chalcolithic Ages have been discovered.
The period in history is divided into AD and BC based on the birth of .....................
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറാൻ നവീനശിലായുഗത്തിൽ മനുഷ്യർ ഉപയോഗിച്ച മാർഗ്ഗം ?
ശിലായുഗത്തിനും ഇരുമ്പുയുഗത്തിനും ഇടയ്ക്കുള്ള കാലഘട്ടം ?