App Logo

No.1 PSC Learning App

1M+ Downloads
ഏത് ഭാഷ ഇടകലർത്തി മലയാളത്തിൽ രചിച്ച സാഹിത്യ കൃതികളാണ് മണിപ്രവാളം ?

Aതമിഴ്

Bകന്നഡ

Cസംസ്‌കൃതം

Dഅറബിക്

Answer:

C. സംസ്‌കൃതം

Read Explanation:

മണിപ്രവാളം

  • പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം
  • സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ്‌ ഇത്.
  • മണിപ്രവാളം എന്ന വാക്കിൻറെ അർത്ഥം -മുത്തും, പവിഴവും

  • മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ ഉണ്ണുനീലിസന്ദേശം ആണ്
  • 14-ആം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ എഴുതപ്പെട്ട ലീലാതിലകം ആണ് മണിപ്രവാളത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം.
  •  പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതി-ചന്ദ്രോത്സവം
  • കൂത്ത്, കൂടിയാട്ടം എന്നീ കലാരൂപങ്ങൾ മണിപ്രവാളത്തിൻറെ വളർച്ചയെ സഹായിച്ചു.

Related Questions:

പെരുമാക്കന്മാരെ ഭരണത്തിൽ സഹായിച്ചിരുന്ന ബ്രാഹ്മണ സമിതി അറിയപ്പെട്ടിരുന്ന പേരെന്ത് ?
പെരുമാക്കന്മാരെ ഭരണത്തിൽ തൃപ്പാപ്പൂർ സ്വരൂപം നിലനിന്നിരുന്നത് എവിടെയായിരുന്നു ?
അൽബറൂണി ഏത് രാജ്യക്കാരനായിരുന്നു ?
പട നയിക്കുന്നതുമായി ബന്ധപ്പെട്ട വായ്‌മൊഴിപ്പാട്ടുകൾ ഏതായിരുന്നു ?
കേരളത്തിന്റെ മധ്യകാലഘട്ടം എന്നറിയപ്പെടുന്ന കാലഘട്ടം ഏത് ?