App Logo

No.1 PSC Learning App

1M+ Downloads
ഏത് മാസത്തിലാണ് ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലാവുന്നത് ?

Aജനുവരി

Bമാർച്ച്

Cനവംബർ

Dജുലായ്

Answer:

D. ജുലായ്

Read Explanation:

അന്തർ ഉഷ്ണമേഖലാ സംക്രമണമേഖല

 (Intertropical Convergence Zone (ITCZ) 

  • ഭൂമധ്യരേഖയ്ക്കടുത്ത് വാണിജ്യവാതങ്ങൾ കൂടിച്ചേരുന്ന ഒരു ന്യൂനമർദ്ദമേഖലയാണിത്. 

  • ഇവിടെ വായു മുകളിലേക്ക് ഉയരുന്നു. 

  • ജുലായ് മാസത്തിൽ ITCZ ൻ്റെ സ്ഥാനം 25° വടക്ക് അക്ഷാംശപ്രദേശത്ത് ഗംഗാസമതലത്തിന് മുകളിലായിട്ടായിരിക്കും. 

  • ഇത് മൺസൂൺ തടം എന്നറിയപ്പെടുന്നു.

  • ഈ മൺസൂൺ തടം വടക്ക്, വട ക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താപീയ ന്യൂനമർദ്ദമേഖല രൂപപ്പെടുന്നതിന് പ്രചോദനമാകുന്നു.

  •  ITC/ ൻ്റെ സ്ഥാന മാറ്റത്തോടെ ദക്ഷിണാർധഗോളത്തിലെ വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലംമൂലം 40º - 60° പൂർവരേഖാംശങ്ങൾക്കിടയിൽ ഭൂമധ്യരേഖ മറികടന്ന് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്ക് ദിശയിൽ വീശുവാൻ തുടങ്ങുന്നു. 

  • ഇവയാണ് തെക്കുപടിഞ്ഞാറൻ മൺസുൺ കാറ്റുകളാകുന്നത്. 

  • ശൈത്യകാലത്ത് ITC/ തെക്ക് ഭാഗത്തേക്ക് മാറുന്നു. 

  • തൽഫലമായി കാറ്റിൻ്റെ ദിശ വിപരീതമായി വടക്കുകിഴക്കുനിന്നും തെക്ക്, തെക്കുപടിഞ്ഞാറായി മാറുന്നു. 

  • അവയാണ് വടക്കുകിഴക്കൻ മൺസൂൺ.


Related Questions:

Which of the following statements accurately differentiates the nature of 'Mango Shower' and 'Loo'?

  1. 'Mango Shower' is a convective rainfall event, while 'Loo' is an advective wind phenomenon.

  2. 'Mango Shower' primarily affects the northern plains, whereas 'Loo' is concentrated in the southern peninsula.

  3. 'Mango Shower' provides relief from heat, while 'Loo' exacerbates hot and dry conditions.

The period of March to May in India is called ?

Consider the following statements regarding the climate of the Ganga Plain.

  1. It experiences a monsoon with a dry winter.
  2. It is classified as 'Bwhw' according to Koeppen's scheme.
    ഉഷ്‌ണമേഖല ഇല പൊഴിയും കാടുകളിൽ ലഭിക്കുന്ന ശരാശരി മഴയുടെ അളവെത്ര ?

    തെക്കു-പടിഞ്ഞാറൻ മൺസൂണിന്റെ ബംഗാൾ ഉൾക്കടൽ ശാഖയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക :

    1. മ്യാൻമറിലും തെക്കുകിഴക്കൻ ബംഗ്ലാദേശിലും വീശിയടിക്കുന്നു.
    2. മ്യാൻമർ തീരത്തുള്ള അരക്കൻ കുന്നുകൾ ഈ കാറ്റിൻറെ നല്ലൊരുഭാഗം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുതന്നെ തിരിച്ചുവിടുന്നു.
    3. പശ്ചിമബംഗാളിലും ബംഗ്ലാദേശിലും വച്ച് ഈ മൺസൂൺ ശാഖ ഹിമാലയപർവതത്തിന്റെയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ താപീയന്യൂനമർദത്തിന്റെയും സ്വാധീനത്താൽ രണ്ടായി പിരിയുന്നു.