App Logo

No.1 PSC Learning App

1M+ Downloads
ഏത് രാജ്യത്തിന് മേലുള്ള ആധിപത്യത്തിനായിട്ടാണ് 1904 ൽ ജപ്പാനും റഷ്യയും ഏറ്റ്മുട്ടിയത് ?

Aചൈന

Bകൊറിയ

Cവിയറ്റ്നാം

Dഫിലിപ്പീൻസ്

Answer:

B. കൊറിയ

Read Explanation:

റുസ്സോ-ജാപ്പനീസ് യുദ്ധം 

  • ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ജപ്പാനും,റഷ്യയും കിഴക്കൻ ഏഷ്യയിൽ തങ്ങളുടെ സ്വാധീനം വിപുലീകരിക്കാൻ ശ്രമിച്ചു
  • ഇരു രാജ്യങ്ങൾക്കും കൊറിയ ഒരു തന്ത്രപ്രധാനമായ പ്രദേശമായി വർത്തിച്ചിരുന്നു  പ്രവർത്തിച്ചു.
  • കൊറിയ കീഴടക്കിയാൽ കിഴക്കൻ ഏഷ്യയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാമെന്ന് ഇരു രാജ്യങ്ങളും കണക്ക്കൂട്ടി 
  • ഇതിനാൽ കൊറിയയുടെ മേലുള്ള ആധിപത്യത്തിന്റെ പേരിൽ ജപ്പാനും റഷ്യയും തമ്മിൽ സംഘർഷമുണ്ടായി
  • ഈ സംഘർഷം 1904-1905 ലെ റുസ്സോ-ജാപ്പനീസ് യുദ്ധത്തിലാണ് കലാശിച്ചത് 
  • ഈ യുദ്ധത്തിൽ ജപ്പാൻ വിജയിക്കുകയും,കൊറിയയുടെ മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് ഏഷ്യയിലെ ഒരു പ്രധാന പ്രാദേശിക ശക്തിയെന്ന നിലയിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
  • ഈ വിജയം ആധുനിക ചരിത്രത്തിൽ ആദ്യമായി ഒരു ഏഷ്യൻ രാഷ്ട്രം ഒരു യൂറോപ്യൻ ശക്തിയെ യുദ്ധത്തിൽ പരാജയപ്പെടുത്തിയതായി കൂടി അടയാളപ്പെടുത്തി

Related Questions:

The Renaissance is a period in Europe, from the _______________.
Who invented the printing press in 1439?
രാഷ്ട്രത്തിന്റെ സ്ഥാപക നേതാവിനെ രാഷ്ട്രപതി സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത രാജ്യം
1922-ൽ കിഴക്കൻ അയർലൻഡിലെ 26 പ്രവിശ്യകൾ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റേറ്റ് ?

മഹാശക്തികൾ തമ്മിലുള്ള പ്രതിരോധ ബന്ധം അർത്ഥമാക്കുന്നത്

  1. ഒരു ആക്രമണത്തിനെതിരെ തിരിച്ചടിക്കാനും യുദ്ധം ആരംഭിക്കാൻ ആർക്കും കഴിയാത്തത്ര നാശം വരുത്താനും ഇരുപക്ഷത്തിനും ശേഷിയുണ്ട്.
  2. ഒരു ദശാബ്ദത്തിനുള്ളിൽ കരാറുകളിൽ ഒപ്പുവെച്ചുകൊണ്ട് സൂപ്പർ പവർസ് ആയുധ നിയന്ത്രണം നിലനിർത്തി.
  3. യുദ്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയും ഒരു യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാതിരിക്കുകയും ചെയ്യുന്ന ഒരു നയം.
  4. ഇത് അങ്ങേയറ്റം സൗഹൃദപരമല്ലാത്ത അവസ്ഥയാണ്.