ഏത് വാതകത്തിന്റെ സഹായത്തോടെയാണ് ഇന്ധനങ്ങൾ ജ്വലിക്കുന്നത് ?
Aഓക്സിജൻ
Bഹൈഡ്രജൻ
Cനൈട്രജൻ
Dഹീലിയം
Answer:
A. ഓക്സിജൻ
Read Explanation:
Important Points:
- ജ്വലനത്തിന് സഹായിക്കുന്ന വാതകം ഓക്സിജൻ ആണ്.
- ജ്വലനത്തിന്റെ വ്യാപ്തി നിയന്ത്രിക്കുന്ന വാതകം നൈട്രജൻ ആണ്.
- ശീതീകരണത്തിലും, അഗ്നിശമന ഉപകരണത്തിലും ഉപയോഗിക്കുന്ന വാതകം
കാർബൺ ഡൈ ഓക്സൈഡ് ആണ്.
Note:
കാർബണിന്റെ പൂർണ്ണമായ ജ്വലനം:
- ഓക്സിജന്റെ സാന്നിധ്യത്തിൽ, കാർബൺ പൂർണ്ണമായ ജ്വലനത്തിന് വിധേയമാകുമ്പോൾ, കാർബൺ ഡൈ ഓക്സൈഡ് വാതകം ഉത്പാദിപ്പിക്കപ്പെടുന്നു.
കാർബണിന്റെ അപൂർണ്ണമായ ജ്വലനം:
- കാർബണിന്റെ ആപേക്ഷിക അളവ് കൂടുകയോ, ഓക്സിജന്റെ അളവ് കുറയുകയോ ചെയ്താൽ, കാർബണിന്റെ അപൂർണ്ണ ജ്വലനം സംഭവിക്കുന്നു.
- ഈ സമയത്ത് ഉണ്ടാകുന്ന വാതകം കാർബൺ മോണോക്സൈഡ് ആണ്.
- ഇത് ഒരു വിഷവാതകമാണ്.