ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ചത്. 1911-ൽ അലഹബാദിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയുള്ള നൈനിയിലേക്ക് കത്തുകൾ വഹിച്ചുകൊണ്ടുള്ള വിമാനം പറന്നുയർന്നതോടെയായിരുന്നു ഇന്ത്യയിൽ വ്യോമഗതാഗതത്തിന് തുടക്കം കുറിച്ചത്. 1912-ൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം ലണ്ടനിൽ നിന്ന് കറാച്ചിയിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തി.