മെസോപ്പൊട്ടേമിയൻ സംസ്കാരം നില നിന്നിരുന്ന പ്രദേശം
Aഇറാൻ
Bലെബനൻ
Cഇറാഖ്
Dമിസ്രെ
Answer:
C. ഇറാഖ്
Read Explanation:
മെസോപ്പൊട്ടേമിയ ഏകദേശം 5000 വർഷങ്ങൾക്കു മുമ്പ് മെസോപ്പൊട്ടേമിയക്കാർ ചക്രങ്ങൾ നിർമ്മിച്ചിരുന്നതായി കരുതപ്പെടുന്നു. അവരുടെ ചക്രങ്ങൾ കട്ടിയുള്ള മൂന്നുകഷണം പലകകൾ ചേർത്തുവച്ച് തോൽപ്പട്ടയിൽ ചെമ്പാണി തറച്ച തരത്തിൽ ആയിരുന്നു. പിന്നീട് ഈജിപ്റ്റുകാരും റോമാക്കാരും ചക്രങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി. ഇന്നത്തെ ഇറാഖ് ഉൾപ്പെടുന്ന പ്രദേശത്താണ് മെസോപ്പൊട്ടേമിയൻ സംസ്കാരം വളർന്ന് വന്നത്. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾക്കിടയിലാണ് ഈ പ്രദേശം. 'രണ്ടു നദികൾക്കിടയിലുള്ള പ്രദേശം' എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം