ഏറ്റവും ചെറിയ പിരീഡ് ഏതാണ് ?
A2
B1
C3
D4
Answer:
B. 1
Read Explanation:
ആധുനിക ആവർത്തന പട്ടികയിലെ പിരീഡുകൾ (Periods):
- തിരശ്ചീന വരികളെ, പിരീഡുകൾ എന്നു വിളിക്കുന്നു
- മൂലകങ്ങളെ 7 പിരീഡുകളിലായി ക്രമീകരിച്ചു
- ഓരോ മൂലകത്തിനും എത്ര ആറ്റോമിക് ഷെല്ലുകൾ ഉണ്ട് എന്നതിനെ ആശ്രയിച്ച്, അതിനെ പിരീഡുകളായി തരം തിരിച്ചു
പിരീഡുകളിലെ സവിശേഷതകൾ:
- ആദ്യ പിരീഡ് ഏറ്റവും ചെറുതാണ്. (ഹൈഡ്രജൻ, ഹീലിയം എന്നീ രണ്ട് മൂലകങ്ങൾ മാത്രമുള്ളു)
- 6 ആമത്തെ പിരീഡ് ഏറ്റവും ദൈർഘ്യമേറിയ പിരീഡ് ആണ്
- 7 ആമത്തെ പിരീഡ് ഒരു ബ്ലാങ്ക് പിരീഡാണ്
- ആക്ടിനൈഡുകളും ലാന്തനൈഡുകളും ആവർത്തനപ്പട്ടികയുടെ അടിയിലായി ഉൾപ്പെടുത്തിയിട്ടുണ്ട്