App Logo

No.1 PSC Learning App

1M+ Downloads
ഐഎസ്ആർഒയ്ക്ക് വേണ്ടി വാണിജ്യപരമായ കരാറുകളിൽ ഒപ്പുവെക്കുന്ന ഏജൻസി ഏതാണ്?

Aന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

Bനാഷണൽ അറ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറി

Cനോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെൻറർ

Dഇവയൊന്നുമല്ല

Answer:

A. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്

Read Explanation:

ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ (ഡോസ്) നിയന്ത്രണത്തിൽ ആരംഭിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻ‌.എസ്‌.ഐ‌.എൽ). 2019 മാർച്ച് 6 നാണ് ഇത് സ്ഥാപിതമായത്. ഇന്ത്യൻ ബഹിരാകാശ പദ്ധതികളിൽ വ്യവസായ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ പ്രധാന ലക്ഷ്യം.


Related Questions:

കാർട്ടോസാറ്റ് 3 മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?

1.പിഎസ്എൽവി സി 47 ആണ്  വിക്ഷേപണ വാഹനം.

2.ഇന്ത്യയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവിയുടെ 49ാം വിക്ഷേപണ ദൗത്യമാണിത്.

പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ പര്യവേഷണത്തിന് അയച്ച വാഹനമേത് ?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്വകാര്യ ബഹിരാകാശ യാത്രാ ദൗത്യമായ "ആക്‌സിയം മിഷൻ-4" ൻ്റെ ഭാഗമാകുന്ന ഇന്ത്യൻ ബഹിരാകാശ യാത്രികൻ ?
___________ISROയുടെ വിപണന വിഭാഗമാണ്, അത് ISRO യുടെ ബഹിരാകാശ ഉൽപ്പന്നങ്ങളും സേവനങ്ങളും ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കൾക്ക് വിപണനം ചെയ്യുന്നു