ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്ന സംഘടന?
Aലീഗ് ഓഫ് നേഷൻസ്
Bയൂറോപ്യൻ യൂണിയൻ
Cനോർത്ത് അറ്റ്ലാൻ്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ)
Dഇവയൊന്നുമല്ല
Answer:
A. ലീഗ് ഓഫ് നേഷൻസ്
Read Explanation:
സർവ്വരാജ്യ സഖ്യം (League of Nations)
- ഒന്നാം ലോകമഹായുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടിയായ വേഴ്സായി ഉടമ്പടിയുടെ ഫലമായിട്ടാണ് സർവ്വരാജസഖ്യം നിലവിൽ വന്നത്.
- വേഴ്സായി ഉടമ്പടി ഒപ്പുവെച്ച വർഷം : 1919
- മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്.
- അതിനാൽ തന്നെ വുഡ്രോ വിൽസൺ സർവ്വ രാജ്യസഖ്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
- 1919 ജൂൺ 28ന് സർവ്വരാജ്യ സഖ്യത്തിന്റെ നിയമ സംഹിത നിലവിൽ വന്നു
- 1920 ജനുവരി 10നാണ് സർവ്വരാജ്യസഖ്യം നിലവിൽ വന്നത്.
- ജനീവയായിരുന്നു സഖ്യത്തിന്റെ ആസ്ഥാനം.
- സഖ്യത്തിൻ്റെ ആദ്യ സെക്രട്ടറി ജനറൽ : ജെയിംസ് എറിക് ഡ്രമണ്ട്
- സഖ്യത്തിൻ്റെ അവസാന സെക്രട്ടറി ജനറൽ : സീൻ ലെസ്റ്റർ
- ഒന്നാം ലോകമഹായുദ്ധത്തിനുശേഷം രണ്ടാമതൊരു ലോകമഹായുദ്ധം ഉണ്ടാകാതെ തടയുക എന്നതായിരുന്നു സഖ്യത്തിന്റെ മുഖ്യ ലക്ഷ്യം.
- എന്നാൽ ഈ ലക്ഷ്യത്തിൽ സർവരാജ്യസഖ്യം പരാജയപ്പെടുകയും,രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
- സർവ്വരാജ്യ സഖ്യം അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച വർഷം : 1946 ഏപ്രിൽ 20
- രണ്ടാം ലോകമഹായുദ്ധാനന്തരം സർവരാജ്യ സഖ്യത്തിന് പകരം നിലവിൽ വന്ന സംഘടന : ഐക്യരാഷ്ട്രസഭ
- ഐക്യരാഷ്ട്ര സഭയുടെ മുൻഗാമി എന്നറിയപ്പെടുന്നത് : ലീഗ് ഓഫ് നേഷൻസ്