Challenger App

No.1 PSC Learning App

1M+ Downloads

ഐക്യരാഷ്ട്രസഭയുടെ ട്രസ്റ്റീഷിപ്പ് കൗൺസിലുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പൂർണ്ണമായി സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ (ട്രസ്റ്റീഷിപ്പുകളിലെ) ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം

2.രക്ഷാ സമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങളാണ് ട്രസ്റ്റീഷിപ്പ് കൌൺസിലിലെ അംഗങ്ങൾ. 

3.അമേരിക്കയുടെ ഭരണത്തിലായിരുന്ന പലാവു ആണ് ഏറ്റവും അവസാനം സ്വാതന്ത്ര്യം നേടിയ യു . എൻ ട്രസ്റ്റീഷിപ്പ്.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

1945-ൽ രൂപീകൃതമായ ട്രസ്റ്റിഷിപ്പ്‌ കൗണ്‍സിലിന്റെ ലക്ഷ്യം ട്രസ്റ്റ്‌ പ്രദേശങ്ങളുടെ ഭരണവും നിയമാനുസൃതമായ പരിപാലനവും ലക്ഷ്യമാക്കിയുള്ള നടപടികളാണ്‌. രണ്ടാം ലോകയുദ്ധത്തിൽ തോല്‌പിക്കപ്പെട്ട ചില രാഷ്ട്രങ്ങളിൽ നിന്ന്‌ ഏറ്റെടുത്ത പ്രദേശങ്ങളും ലീഗ്‌ ഒഫ്‌ നേഷന്‍സിനു കീഴിലുണ്ടായിരുന്ന പ്രദേശങ്ങളും ട്രസ്റ്റ്‌ ടെറിട്ടറികള്‍ എന്നാണ്‌ വിളിക്കപ്പെട്ടിരുന്നത്‌. ഇത്തരം പ്രദേശങ്ങളിൽ നിവസിക്കുന്നവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലും അന്തർദേശീയ സുരക്ഷയുടെയും സമാധാനത്തിന്റെയും തത്ത്വങ്ങള്‍ അനുസരിച്ചുമുള്ള ഭരണ നിർവഹണം നടക്കുന്നു എന്നുറപ്പുവരുത്തുകയാണ്‌ ട്രസ്റ്റിഷിപ്പ്‌ കൗണ്‍സിൽ ചെയ്യുന്നത്‌. ട്രസ്റ്റിഷിപ്പ്‌ കൗണ്‍സിൽ രൂപീകൃതമായതിനെത്തുടർന്ന്‌ 11 പ്രദേശങ്ങളാണ്‌ ട്രസ്റ്റ്‌ ടെറിട്ടറികളായി പ്രഖ്യാപിക്കപ്പെട്ടത്‌. ഇവയിൽ ഏഴും ആഫ്രിക്കയിലായിരുന്നു. ഇത്തരം പ്രദേശങ്ങളൊന്നും ഇന്നു നിലവിലില്ല. സമീപസ്ഥമായ സ്വതന്ത്ര രാജ്യങ്ങളിൽ ലയിക്കുകയോ സ്വതന്ത്ര രാജ്യങ്ങളായി മാറുകയോ ചെയ്‌തിരിക്കയാണ്‌ അവയെല്ലാം. ഏറ്റവും ഒടുവിൽ നിലനിന്നിരുന്ന ട്രസ്റ്റ്‌ ടെറിട്ടറിയായ പലാവു 1994-ൽ സ്വതന്ത്രരാജ്യമായി. ഇതോടെ ട്രസ്റ്റിഷിപ്പ്‌ കൗണ്‍സിൽ പ്രവർത്തനരഹിതമായി.


Related Questions:

2025 ജനുവരിയിൽ ബ്രിക്‌സിൽ അംഗത്വം ലഭിച്ച രാജ്യം ഏത് ?
പരിസ്ഥിതി കമാൻറ്റോസ്‌ എന്നറിയപ്പെടുന്ന സംഘടന ഏത് ?
വ്യാവസായിക വികസനവും അന്താരാഷ്‌ട്ര വ്യാവസായിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഘടന ഏത് ?
ഒഡിഷയിൽ സ്ഥിതിചെയ്യുന്ന ബയോസ്ഫിയർ റിസർവ് ഏതാണ് ?
2023 ജൂണിൽ അച്ചടി നിർത്തിയ "വീനസ് സെയ്തങ്" ഏത് രാജ്യത്തെ പത്രമാണ്?