App Logo

No.1 PSC Learning App

1M+ Downloads
ഒ. വി. വിജയൻ രചിച്ച 'ചെങ്ങന്നൂർ വണ്ടി' എന്ന ചെറുകഥയുടെ പ്രമേയമാണ് .

Aഅധികാരഘടനയുടെ നിഷ്ഠൂരതയും അതിൻറെ തകർച്ചയും

Bവധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകനെ കാണാൻ പോകുന്ന പിതാവിൻറെ ചിന്തകൾ

Cമരണാനന്തരക്രിയകൾക്ക് ശേഷം ഉയിർത്തെഴുന്നേറ്റുവരുന്ന ഒരു മനുഷ്യൻ തന്റെ അന്ത്യനിമിഷങ്ങളെ പുനഃസൃഷ്ടിക്കുന്നു

Dപാഴുതറയിലെ കർഷകരുടെ വൈവിധ്യപൂർണമായ ജീവിതാവിഷ്കാരം

Answer:

A. അധികാരഘടനയുടെ നിഷ്ഠൂരതയും അതിൻറെ തകർച്ചയും

Read Explanation:

ഒ.വി. വിജയൻ

ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർ‍ട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001) എന്നീ ബഹുമതികൾ നേടിയ വിജയനെ 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

  • ചെങ്ങന്നൂർ വണ്ടി ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി ഒ വി വിജയൻറെ ഏറ്റവും ശ്രദ്ധേയമായ 14 കഥകളുടെ സമാഹാരം.

നോവൽ  :

  • ഖസാക്കിന്റെ ഇതിഹാസം
  • ധർമ്മപുരാണം
  • ഗുരുസാഗരം
  • മധുരം ഗായതി
  • പ്രവാചകന്റെ വഴി
  • തലമുറകൾ

    ആക്ഷേപഹാസ്യം

    • എന്റെ ചരിത്രാന്വേഷണപരീക്ഷകൾ (1989)

കാർട്ടൂൺ

  • ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം (1999)
  • ട്രാജിക് ഇടിയം

കഥകൾ  

  • അരക്ഷിതാവസ്ഥ 
  • വിജയൻറെ കഥകൾ
  • ഒരു നീണ്ട രാത്രിയുടെ ഓർമ്മയ്ക്കായി
  • കടൽത്തീരത്ത്
  • കാറ്റ്  പറഞ്ഞ കഥ
  • അശാന്തി
  • ബാലബോധിനി
  • പൂത പ്രബന്ധവും മറ്റു കഥകളും
  • കുറെ കഥാ ബീജങ്ങൾ
  • ഒ വി വിജയൻറെ കഥകൾ
  • എൻറെ പ്രിയപ്പെട്ട കഥകൾ 

Related Questions:

കുമാരനാശാൻ അന്തരിച്ച വർഷം :
ആദ്യത്തെ വയലാർ അവാർഡ് നേടിയ പുസ്തകം :
2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയതാര് ?
ആശാൻ ഏറ്റവും കൂടുതൽ പ്രയോഗിച്ചത് ഏതുതരം ബിംബങ്ങളാണ്?
ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലിന് ആമുഖം എഴുതിയത് ആരാണ് ?