Challenger App

No.1 PSC Learning App

1M+ Downloads
ഒക്ടോബർ ഡിസംബറിൽ കൃഷി ആരംഭിച്ച് ഏപ്രിൽ - മെയിൽ വിളവെടുക്കുന്ന കൃഷിരീതിയാണ്?

Aറാബി

Bഖാരിഫ്

Cസയദ്

Dഇവയൊന്നുമല്ല

Answer:

A. റാബി

Read Explanation:

  • ഇന്ത്യയിലെ മൂന്ന് പ്രധാനപ്പെട്ട വിളകാലങ്ങളാണ് ഖാരിഫ് ,റാബി,സയദ് എന്നിവ.

  • ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ കൃഷി ആരംഭിച്ച് ഏപ്രിൽ - മേയ് മാസങ്ങളിൽ വിളവെടുക്കുന്ന കൃഷിരീതിയെ റാബി വിളകൾ (Rabi Crops) എന്ന് പറയുന്നു.

    ഇവയെ ശൈത്യകാല വിളകൾ എന്നും വിളിക്കാറുണ്ട്.

  • ഗോതമ്പ്, ബാർലി, കടുക, പയർ വർഗ്ഗങ്ങൾ തുടങ്ങിയവ റാബി വിളകൾക്ക് ഉദാഹരണങ്ങളാണ്. ഈ വിളകൾക്ക് തണുത്ത കാലാവസ്ഥയാണ് വളരാൻ ഏറ്റവും അനുയോജ്യം.


Related Questions:

കേരളത്തിൽ ഏറ്റവുമധികം ഏലം ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി എവിടെയാണ് സ്ഥാപിതമായത് ?
ജുമ്മിങ്ങ് കൃഷിരീതി ചെയ്തുവരുന്ന മോൻപാ, മിഷ്മി, നാഗാ ഗിരിവർഗ്ഗ വിഭാഗം കണ്ടുവരുന്ന ഹിമാലയൻ ഭാഗം ഏത്?
കേന്ദ്ര സർക്കാരിൻ്റെ 2023-24 ലെ ബേസിക് ആനിമൽ ഹസ്ബൻഡറി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം മാംസ ഉൽപ്പാദനത്തിൽ ഒന്നാമതുള്ള ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം :