App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം:

A1795

B1796

C1797

D1798

Answer:

C. 1797

Read Explanation:

ഒന്നാം പഴശ്ശി വിപ്ലവം:

  • നടന്ന കാലഘട്ടം : 1793 – 1797
  • ഒന്നാം പഴശ്ശി വിപ്ലവത്തിലെ പ്രധാന കേന്ദ്രം : പുരളിമല (കണ്ണൂർ)
  • ബ്രിട്ടീഷുകാർ നടപ്പിലാക്കിയ തെറ്റായ നികുതി പരിഷ്കാരങ്ങൾ ആയിരുന്നു വിപ്ലവത്തിന് കാരണം
  • കോട്ടയത്ത് ബ്രിട്ടീഷുകാർ കൈപ്പറ്റിയിരുന്ന എല്ലാ നികുതി സമ്പ്രദായങ്ങളുംപഴശ്ശിരാജ നിർത്തലാക്കിച്ചു.
  • 1795ൽ ലെഫ്റ്റെനന്റ് ഗോർഡിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം രാജാവിനെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ തീരുമാനിക്കുകയും കൊട്ടാരം ആക്രമിച്ചു കീഴ്പ്പെടുത്തുകയും ചെയ്തു. 
  • പഴശ്ശിരാജ വയനാട് കാടുകളിൽ അഭയം പ്രാപിച്ചു 
  • പഴശ്ശി രാജാവുമായി ബന്ധം സ്ഥാപിക്കുന്നവർക്ക് പിഴയും ശിക്ഷയും നൽകുമെന്ന് ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചു
  • ടിപ്പുവിന്റെ അനുയായികളുമായി പഴശ്ശിരാജ രഹസ്യമായി ബന്ധം സ്ഥാപിച്ചു
  • 1797കളിൽ പഴശ്ശിരാജയുടെ നേതൃത്വത്തിൽ സമരപരമ്പര തന്നെ വയനാട് മേഖലകളിൽ ഉണ്ടായി.
  • കർഷകരും ഗോത്രവർഗ്ഗക്കാരായ കുറിച്യരും ഉൾപ്പെടുന്ന പഴശ്ശിയുടെ സൈന്യം കമ്പനിയുടെ സേനക്കെതിരെ അതിശക്തമായ ചെറുത്തുനിൽപ്പു നടത്തി.
  • ഇതിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്ക് വയനാട്ടിൽ നിന്നും പിൻവാങ്ങേണ്ടി വന്നു. 
  • 1797ൽ ബ്രിട്ടീഷ് ബോംബെ ഗവർണറായിരുന്ന ജോനാഥൻ ഡങ്കൻ മലബാറിൽ എത്തുകയും രാജാവുമായി ഒരു ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു. 
  • ചിറക്കൽ രാജാവിന്റെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച നടന്നത്. 
  • ഈ സമാധാന സന്ധിയോടുകൂടി ഒന്നാം പഴശ്ശി വിപ്ലവം അവസാനിച്ചു. 

Related Questions:

The Vaikom Sathyagraha was started on:
ഒഞ്ചിയം വെടിവെപ്പ് നടന്ന പ്രദേശം ഇന്നത്തെ ഏത് ജില്ലയിലാണ്
വൈക്കം സത്യാഗ്രഹം നടന്ന വർഷം
What was the name of the commission appointed by the madras government to enquire in to Wagon tragedy incident of 1921?
Kuttamkulam Satyagraha was in the year ?