ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് മറ്റ് രാജ്യങ്ങളുമായി സൈനിക സഖ്യങ്ങൾ രൂപീകരിക്കാൻ തുടക്കമിട്ട വ്യക്തി ഇവരിൽ ആരാണ്?
Aനെപ്പോളിയൻ ബോണപാർട്ട്
Bഓട്ടോ വോൺ ബിസ്മാർക്ക്
Cവിൻസ്റ്റൺ ചർച്ചിൽ
Dസാർ നിക്കോളാസ് II
Answer:
B. ഓട്ടോ വോൺ ബിസ്മാർക്ക്
Read Explanation:
സൈനിക സഖ്യങ്ങൾ
- രഹസ്യ ധാരണകളെ അടിസ്ഥാനമാക്കിയുള്ള സൈനിക സഖ്യകളുടെ രൂപീകരണം ഒന്നാം ലോകമഹായുദ്ധത്തിൻ്റെ മറ്റൊരു പ്രധാന കാരണമായിരുന്നു.
- ജർമ്മനിയിലെ ബിസ്മാർക്ക് ആണ സൈനിക സഖ്യകളുടെ രൂപീകരണത്തിന് തുടക്കം കുറിച്ചത്.
- ഫ്രഞ്ച്കാരിൽ നിന്നും പിടിച്ചെടുത്ത അൽസയ്‌സ് - ലോരൈൻ പ്രദേശം അവർ ഭാവിയിൽ തിരിച്ച് പിടിക്കാൻ ശ്രമിക്കുമെന്ന് നയ തന്ത്രജ്ഞനായ ബിസ്മാർക്കിന് ഉറപ്പുണ്ടായിരുന്നു
ഡ്യുവൽ അലയൻസ്
- 1879-ൽ അദ്ദേഹം മധ്യ യൂറോപ്പിലെ പ്രധാന ശക്തിയായ ഓസ്ട്രിയയുമായി ഒരു പ്രതിരോധ സഖ്യം ഉണ്ടാക്കി.
- ഡ്യുവൽ അലയൻസ് എന്നറിയപ്പെടുന്ന ഈ കരാർ, മറ്റേതെങ്കിലും യൂറോപ്യൻ ശക്തികളുടെ, പ്രത്യേകിച്ച് ഫ്രാൻസിൻ്റെയോ റഷ്യയുടെയോ ആക്രമണമുണ്ടായാൽ ഇരു രാജ്യങ്ങളെയും പരസ്പര പിന്തുണയ്‌ക്ക് പ്രതിജ്ഞാബദ്ധമാക്കി.
ട്രിപ്പിൾ അലയൻസ്
- ഡ്യുവൽ അലയൻസിന് ശേഷം ബിസ്മാർക്ക് ജർമ്മനിയുടെ സഖ്യങ്ങളുടെ ശൃംഖല വിപുലീകരിക്കാനായി ഇറ്റലിയുമായി സഖ്യം സ്ഥാപിച്ചു.
- 1882-ൽ, ജർമ്മനി, ഓസ്ട്രിയ, ഇറ്റലി എന്നിവ തമ്മിലുള്ള സൈനിക സഹകരണം ഔപചാരികമാക്കിക്കൊണ്ട് ട്രിപ്പിൾ അലയൻസ് സ്ഥാപിക്കപ്പെട്ടു.
- 1870-71 ലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ ജർമ്മനിയോട് നഷ്ടപ്പെട്ട അൽസാസ്-ലോറെയ്ൻ പോലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള ഫ്രാൻസ് ഉയർത്തുന്ന ഭീഷണിയെ പ്രതിരോധിക്കുക എന്നതായിരുന്നു ഈ സഖ്യത്തിൻ്റെ മുഖ്യ ലക്ഷ്യം.
ത്രികക്ഷി സൗഹാർദം
- ബിസ്മാർക്കിന്റെ നീക്കങ്ങൾക്ക് ഒരു മറുപടി എന്ന നിലയിൽ ,1894 ൽ റഷ്യയുമായും,1904 ൽ ഇംഗ്ലണ്ടുമായും ഫ്രാൻസ് സൈനിക ഉടമ്പടി ഉണ്ടാക്കി.
- ഫ്രാൻസും റഷ്യയും ഇംഗ്ലണ്ടും ചേർന്നുള്ള സൈനിക കൂട്ടുകെട്ട് ത്രികക്ഷി സൗഹാർദം(TRIPLE ENTENTE) എന്ന പേരിൽ അറിയപ്പെട്ടു