Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിൽ കൂടുതൽ ഇനം തന്മാത്രകൾ ഒരു പദാർത്ഥത്തിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ _____ എന്ന് വിളിക്കുന്നു .

Aമിശ്രിതം

Bശുദ്ധ പദാർത്ഥം

Cസംയുക്തങ്ങൾ

Dഇതൊന്നുമല്ല

Answer:

A. മിശ്രിതം

Read Explanation:

  • തന്മാത്ര - ഒരു പദാർത്ഥത്തിന്റെ എല്ലാ അടിസ്ഥാന ഗുണങ്ങളും നിലനിർത്തുന്ന ഏറ്റവും ചെറിയ കണിക 
  • മിശ്രിതങ്ങൾ - ഒന്നിൽ കൂടുതൽ ഇനം തന്മാത്രകൾ ഒരു പദാർത്ഥത്തിൽ അടങ്ങിയിട്ടുള്ളത് 
  • ഏകാത്മക മിശ്രിതം - ഒരു മിശ്രിതത്തിന്റെ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിൽ ചേർന്നിരിക്കുന്ന മിശ്രിതം 
  • ഉദാ : പഞ്ചസാര ലായനി , ഉപ്പുലായനി 
  • ഭിന്നാത്മക മിശ്രിതം -  ഒരു മിശ്രിതത്തിന്റെ എല്ലാഭാഗത്തും ഘടകങ്ങൾ ഒരേ അനുപാതത്തിൽ അല്ലാതെ ചേർന്നിരിക്കുന്ന മിശ്രിതം
  • ഉദാ : ഉപ്പും മണലും ,ചെളിവെള്ളം 
  • സംയുക്തങ്ങൾ - വ്യത്യസ്ത മൂലക ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന തന്മാത്രകൾ അടങ്ങിയ പദാർത്ഥങ്ങൾ 

Related Questions:

താഴെ തന്നിരിക്കുന്നതിൽ ഭിന്നാത്മക മിശ്രിതത്തിന് ഉദാഹരണമല്ലാത്തത് ?
ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള പദാർഥങ്ങൾ -----നിർമിതമാണ്.
ഇരുമ്പ് പൊടിയും അലുമിനിയം പൊടിയും കലർന്ന മിശ്രിതം വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗം ?
ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ---- എന്നു പറയുന്നു.
കടൽ ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ച് എടുക്കുന്ന പ്രക്രിയ ?