Aഉപ്പും മണലും
Bചെളി വെള്ളം
Cമണ്ണെണ്ണയും വെള്ളവും
Dവായു
Answer:
D. വായു
Read Explanation:
ഏകാത്മക മിശ്രിതങ്ങൾ (Homogenous Mixture):
പദാർഥങ്ങൾ പൂർണ്ണമായും കൂടിച്ചേർന്നതും പരസ്പരം വേർതിരിച്ചറിയാൻ കഴിയാത്തതുമായ മിശ്രിതങ്ങളെ ഏകാത്മക മിശ്രിതങ്ങൾ എന്ന് വിളിക്കുന്നു.
ഏകാത്മക മിശ്രിതത്തിൽ ഒരു മിശ്രതത്തിൻറെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുന്നു.
ഉദാ: വായു, പഞ്ചസാര ലായനി, ഉപ്പ്ലായനി എന്നിവ
ഭിന്നാത്മക മിശ്രിതങ്ങൾ (Heterogenous Mixture):
ഒരു മിശ്രിതത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽ, വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ, അതിനെ ഭിന്നാത്മക മിശ്രിതം എന്നു പറയുന്നു.
ഉദാ: ഉപ്പും മണലും, ചെളി വെള്ളം, മണ്ണെണ്ണയും വെള്ളവും, മണ്ണ്, പാൽ എന്നിവ
Note:
വായു എന്നത്, വിവിധ വാതകങ്ങൾ, അന്തരീക്ഷത്തിന്റെ എല്ലാ ഭാഗങ്ങളിലും, ഒരേ പോലെ വിതരണം ചെയ്യപ്പെട്ട് കാണപ്പെടുന്നു.
വായുവിലെ എല്ലാ വാതകങ്ങളും, എല്ലായിടത്തും, ഒരേ അനുപാതമാണുള്ളത്ത്.
വായുവിന്റെ ഏതെങ്കിലും ഭാഗം, വിശകലനം ചെയ്താൽ, അതിന്റെ ഘടന എല്ലായിടത്തും സമാനമാണെന്ന് കണ്ടെത്താം.
അതിനാൽ, വായുവിനെ ഒരു ഏകാത്മക മിശ്രിതം എന്ന് വിളിക്കുന്നു.