Challenger App

No.1 PSC Learning App

1M+ Downloads

ഒരു അന്തരീക്ഷഘടകമായ ജലബാഷ്പ(Water Vapour)വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. തുടർച്ചയായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷഘടകം
  2. ഉയരം കൂടുന്തോറും ഇതിന്റെ അളവ് കൂടുന്നു
  3. ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കൂടി വരുന്നു

    Ai മാത്രം ശരി

    Bii, iii ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    A. i മാത്രം ശരി

    Read Explanation:

    ജലബാഷ്പം  (Water Vapour)

    • തുടർച്ചയായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷഘടകമാണ് ജലബാഷ്പം
    • കാല ദേശഭേദങ്ങൾക്കനുസൃതമായി അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവിൽ വ്യത്യാസം കണ്ടുവരുന്നു.
    • ഉയരം കൂടുന്തോറും ഇതിന്റെ അളവ് കുറഞ്ഞ് വരുന്നതായി കാണാം.
    • ഉഷ്ണമേഖലാപ്രദേശത്ത് വായുവിൽ ഏകദേശം 4 ശതമാനത്തോളം ജല ബാഷ്പമാണ് അടങ്ങിയിട്ടുള്ളത് 
    • എന്നാൽ  വരണ്ടതും തണുത്തതുമായ മരുഭൂമികളിലും തണുത്ത പ്രദേശങ്ങളിലും വായുവിൽ ജലബാഷ്പത്തിന്റെ അളവ് ഒരു ശതമാനത്തിൽ കുറവാണ്.
    • ഭൂമധ്യരേഖാപ്രദേശത്തു നിന്ന് ധ്രുവങ്ങളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കുറഞ്ഞുവരുന്നു.

    • സൂര്യനിൽ നിന്നുള്ള വികിരണത്തെ ആഗിരണം ചെയ്യുന്നതോടൊപ്പം ഭൗമവികിരണത്തെ തടഞ്ഞുനിർത്തി ഭൗമോപരിതലത്തിൽ കൂടുതൽ ചൂടോ തണുപ്പോ ഇല്ലാതെ ഒരു പുതപ്പുപോലെ നിലനിൽക്കുന്ന അന്തരീക്ഷഘടകമാണ് ജലബാഷ്പം,

    Related Questions:

    വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം ഏത് ?
    സൂര്യഗ്രഹണം സാധാരണ ഉണ്ടാകുന്നത് ഏത് ദിവസമാണ്?
    An international treaty for the conservation and sustainable utilization of Wetlands is
    ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏത് ?
    വെസ്റ്റ് വിൻഡ് ഡ്രിഫ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന സമുദ്രജല പ്രവാഹം ഏതാണ് ?